Asianet News MalayalamAsianet News Malayalam

പുതിയ വിസയിൽ മടങ്ങാനിരിക്കെ മരണമെത്തിയത് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ; പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

സൗദിയിൽ നിന്നും അടുത്തിടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം.

malayali expat died while planning to go back saudi
Author
First Published Mar 18, 2024, 7:08 PM IST

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു. ബത്ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ്‌ കല്ലിങ്കൽ (37) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. സൗദിയിൽ നിന്നും അടുത്തിടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി.

Read Also -  പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളി സൗദിയില്‍ മരിച്ചു 

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്. 

റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios