നിങ്ങളുടെ കുഞ്ഞിന് ആറ് മാസം കഴിഞ്ഞോ; എങ്കിൽ റാഗി കുറുക്ക് കൊടുത്ത് തുടങ്ങാം

By Web TeamFirst Published Nov 9, 2018, 10:36 PM IST
Highlights

കുഞ്ഞുങ്ങൾക്ക് എപ്പോഴും ആറു മാസം വരെ മുലപ്പാൽ മാത്രമേ കൊടുക്കാവൂ. അതിന് ശേഷമേ കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാൻ പാടുള്ളൂ. ആറ് മാസം കഴിഞ്ഞാൽ പ്രധാനമായി കൊടുക്കാവുന്ന ആഹാരമാണ് റാഗി കുറുക്ക്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ​റാ​ഗി കുറുക്ക്. റാഗി കുറുക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 

റാഗി കുറുക്ക്...

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

റാഗി                                   രണ്ടു ടേബിൾസ്പൂൺ 

കൽക്കണ്ടം/കരിപ്പട്ടി            ഒരു കഷ്ണം 

നെയ്യ്                                   കാൽ കപ്പ് 

പാല്/ വെള്ളം                         ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ റാഗി എടുത്ത് അതിലേക്ക് പാൽ/വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് കൽക്കണ്ടം ചേർത്ത് അലിയിച്ചെടുക്കുക. വെന്തതിനു ശേഷം നെയ്യൊഴിച്ചു കുറുക്കി എടുക്കുക. ഏത്തക്ക പൊടിയും ഇത് പോലെ കുറുക്കി ഉണ്ടാക്കാവുന്നതാണ്.

ഓട്സ് കുറുക്ക്...

ഒാട്സ്          2 സ്പൂൺ
പാൽ           1 കപ്പ്
പഞ്ചസാര    3 സ്പൂൺ

ആദ്യം  രണ്ട് സ്പൂൺ ഓട്സ് മിക്സിയിൽ ഇട്ടു നന്നായി പൊടിക്കുക. ഒരു പാനിൽ പാൽ തിളപ്പിച്ച് ഓട്സും  അല്പം പഞ്ചസാര ചേർത്ത് നന്നായി കുറുക്കി എടുക്കുക. അല്പം തണുത്ത ശേഷം കുഞ്ഞിന് കൊടുക്കാവുന്നതാണ്.

ചോറ് ഉടച്ചത്...

ചോറ്                                      മൂന്നു സ്പൂൺ 

കാരറ്റ്                                    ചെറിയ കഷ്ണം 

ഉരുളക്കിഴങ്ങ്                        ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം 

ചോറ്, വേവിച്ചു വച്ച ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ അല്പം ചൂടുവെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അല്പം ഉപ്പു ചേർത്ത് കുഞ്ഞിന് നൽകാം.

 

click me!