തൂക്കുപാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്താന്‍ ഇഷ്‍ടമാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

By Web TeamFirst Published Jun 10, 2020, 4:19 PM IST
Highlights

ഇത്തരം തൂങ്ങുന്ന പാത്രങ്ങള്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണോ വെക്കുന്നതെന്ന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വളര്‍ച്ച മുരടിക്കാനും ഇലകള്‍ക്ക് മഞ്ഞളിപ്പുണ്ടാകാനും തണ്ടുകള്‍ ശുഷ്‌കിച്ചുപോകാനുമൊക്കെ സാധ്യതയുണ്ട്. 

ഇന്‍ഡോര്‍ ആയി തൂങ്ങുന്ന പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ഭാരം കൊണ്ട് പൊട്ടിപ്പോകുമോയെന്ന് സംശയിക്കുന്നവരുണ്ടാകും. എല്ലാംകൂടി പൊട്ടി നിലത്തുവീണ് തറ വൃത്തികേടാകുന്നതോര്‍ത്ത് അധികമാരും വീടിനുള്ളില്‍ തൂക്കിയിട്ട് വളര്‍ത്താറില്ല. അല്‍പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം താല്‍പര്യമുള്ളവര്‍ക്കും വൃത്തിയായി ചെടികള്‍ വളര്‍ത്താം.

 

കളിമണ്ണ് കൊണ്ടോ സെറാമിക് കൊണ്ടോ ഉള്ള പാത്രങ്ങളാണെങ്കില്‍ നടീല്‍മിശ്രിതം നിറച്ചുകഴിഞ്ഞാല്‍ കനംകൂടാന്‍ സാധ്യതയുണ്ട്. ഭിത്തിയിലുള്ള കൊളുത്തില്‍ സുരക്ഷിതമായി തൂക്കുപാത്രങ്ങള്‍ ഉറപ്പിക്കണം. നടീല്‍ മിശ്രിതത്തിന് ഭാരക്കൂടുതല്‍ തോന്നുന്നുണ്ടെങ്കില്‍ പെര്‍ലൈറ്റ് ഉപയോഗിച്ചാല്‍ മതി. നല്ല നീര്‍വാര്‍ച്ചയും ഉറപ്പുവരുത്താം.

 

ഇത്തരം തൂങ്ങുന്ന പാത്രങ്ങള്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണോ വെക്കുന്നതെന്ന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വളര്‍ച്ച മുരടിക്കാനും ഇലകള്‍ക്ക് മഞ്ഞളിപ്പുണ്ടാകാനും തണ്ടുകള്‍ ശുഷ്‌കിച്ചുപോകാനുമൊക്കെ സാധ്യതയുണ്ട്. ഇലകള്‍ക്ക് അമിതമായ സൂര്യപ്രകാശം ലഭിച്ചാല്‍ മങ്ങിയ പച്ചനിറത്തിലോ ബ്രൗണ്‍നിറത്തിലോ വാടുകയോ ചെയ്യാം.

 

ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ചെടികള്‍ നനയ്ക്കുന്നത്. നീളമുള്ള കഴുത്തോടുകൂടിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് നനയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു സ്റ്റൂളോ ചെറിയ ഏണിപോലെയുള്ള സംവിധാനമോ ഒരുക്കിവെക്കണം. തൂക്കിയിടുന്ന പാത്രങ്ങളില്‍ മണ്ണിലെ ഈര്‍പ്പം പെട്ടെന്ന് നഷ്ടപ്പെടും.

മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ മാത്രമേ വളപ്രയോഗം നടത്താവൂ. ജലാംശമില്ലാത്ത മണ്ണിലേക്ക് വളം നല്‍കുമ്പോള്‍ ചെടികള്‍ കരിഞ്ഞുപോകും. കേടുവന്ന ഇലകള്‍ കൃത്യമായി ഒഴിവാക്കണം.


 

click me!