'ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍' എന്ന ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ?

Published : Oct 10, 2020, 08:20 AM ISTUpdated : Oct 10, 2020, 08:21 AM IST
'ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍' എന്ന ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ?

Synopsis

ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍ (Teddy bear sunflower) വളര്‍ത്താം. 

നിങ്ങള്‍ക്ക് സൂര്യകാന്തിപ്പൂക്കള്‍ ഇഷ്ടമാണോ? പക്ഷേ, വലിയ ചെടികളും പൂക്കളും വളര്‍ത്താനുള്ള സ്ഥലപരിമിതിയുണ്ടെങ്കില്‍ 'ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍' വളര്‍ത്തി ഭംഗി ആസ്വദിക്കാം. ചെറിയ ബുഷ് പോലെ വളരുന്ന ഈ ചെടിയില്‍ സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാണുണ്ടാകുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ചെടിക്ക് നാല് മുതല്‍ അഞ്ച് അടി വരെ ഉയരമുണ്ടാകും. 2015 -ല്‍ റോയല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ഈ ചെടിക്ക് ഗാര്‍ഡന്‍ മെറിറ്റിനുള്ള പുരസ്‌കാരം നല്‍കിയിട്ടുണ്ട്.

ഈ ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. സാലഡ് ഇഷ്ടമുള്ളവര്‍ ഈ പൂവിന്റെ ഇതളുകള്‍ ഉപയോഗിക്കാറുണ്ട്. സൂപ്പിലും കേക്കിലും മറ്റ് ബേക്ക് ചെയ്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്.

ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍ (Teddy bear sunflower) വളര്‍ത്താം. മണ്ണില്‍ കമ്പോസ്റ്റും ജൈവവളവും ആറ് മുതല്‍ എട്ട് ഇഞ്ച് വരെ കനത്തില്‍ ഇട്ടുകൊടുക്കണം. അര ഇഞ്ച് ആഴത്തിലാണ് വിത്ത് വിതയ്‌ക്കേണ്ടത്. ഇലകള്‍ വരാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ തമ്മില്‍ 18 ഇഞ്ച് അകലം നല്‍കണം.

സാധാരണയായി വളപ്രയോഗം ആവശ്യമില്ലതെ തന്നെ വളരുന്ന ഇനമാണ് സൂര്യകാന്തി. ഒരിക്കല്‍ വേര് പിടിച്ച് നന്നായി വളര്‍ന്നുകഴിഞ്ഞാല്‍ മണ്ണ് മുകളില്‍ നിന്ന് രണ്ടിഞ്ച് ആഴത്തില്‍ വരണ്ടുണങ്ങിയാല്‍ നന്നായി നനയ്ക്കണം. എന്നാല്‍ അമിതമായി നനയ്ക്കുന്നത് ഒഴിവാക്കണം.

കളകള്‍ വളരുന്നുവെന്ന് കണ്ടാല്‍ത്തന്നെ പറിച്ചു മാറ്റണം. കളകള്‍ ഈര്‍പ്പവും പോഷകങ്ങളും വലിച്ചെടുത്തുകളയുന്നതിനാല്‍ പുതയിടല്‍ നടത്തേണ്ടത് അത്യാവശ്യമാണ്.


 

PREV
click me!

Recommended Stories

കാന്താരി കൃഷി ചെയ്യാം സിമ്പിളായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പപ്പായ: നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്, നല്ല വിളവും വിലയും, കൃഷിരീതിയെങ്ങനെ?