Latest Videos

വടക്കൻ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ

By Web TeamFirst Published Mar 29, 2021, 8:56 PM IST
Highlights

7 ശതമാനം വോട്ടുവിഹിതം നേടുന്ന എൻ‍ഡിഎയ്ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മലബാ‍ർ മേഖലയിൽ കിട്ടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ഇടതുമുന്നണിക്ക് വൻ മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവ്വേ. വടക്കൻ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 60 സീറ്റുകളിൽ സിംഹഭാ​ഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സർവ്വ പ്രവചിക്കുന്നത്. 

43 ശതമാനം വോട്ടുവിഹിതം നേടി എൽഡിഎഫ് 42 മുതൽ 45 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ്  37 ശതമാനം വോട്ടുവിഹിതം നേടി 13 മുതൽ 16 സീറ്റുകൾ വരെ നേടിയേക്കും. 17 ശതമാനം വോട്ടുവിഹിതം നേടുന്ന എൻ‍ഡിഎയ്ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മലബാ‍ർ മേഖലയിൽ കിട്ടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും ഉൾപ്പെടാത്ത മറ്റു പാർട്ടികൾ ചേർന്ന് മൂന്ന് ശതമാനം വരെ വോട്ടുകൾ സ്വന്തമാക്കുമെന്നും സർവേ പറയുന്നു. 

മലബാറിലെ ആകെയുള്ള അറുപത് സീറ്റുകളിൽ 75 ശതമാനത്തിലും എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു എന്ന സർവേ പ്രവചനം യുഡിഎഫിന് വലിയ മുന്നറിയിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ തകർന്നടിഞ്ഞ കോൺ​ഗ്രസിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മുസ്ലീംലീ​ഗിനും ഇതു ആശങ്ക സൃഷ്ടിക്കും. മലപ്പുറം ജില്ലയിൽ മുൻപില്ലാത്ത വിധം ശക്തമായ മത്സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. 

click me!