ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ: ആഴക്കടൽ വിവാദം ആരെ തുണക്കും? അടിപതറുമോ സിപിഎമ്മിന് ?

By Web TeamFirst Published Mar 29, 2021, 7:07 PM IST
Highlights

ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ സർക്കാരിന് വീഴ്ച വന്നതായി കരുതുന്നുണ്ടോ? എന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയിലെ നേരിട്ടുള്ള ചോദ്യത്തിന് 49 ശതമാനം പേര്‍ ഉത്തരം നൽകിയത് ഉണ്ടെന്നാണ്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നടുക്ക് വിവാദത്തിന്‍റെ വലിയ ചുഴിയുമായാണ് സിപിഎമ്മിനെതിരെ ആഴക്കടൽ മത്സ്യബന്ധന കരാര്‍ വിവാദം പ്രതിപക്ഷം എടുത്തിട്ടത്. തിരിച്ചടിച്ചും പ്രതിരോധിച്ചും പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രധാന ആരോപണങ്ങളിൽ ഒന്നായി വിവാദം തെരഞ്ഞെടുപ്പ് കാലത്ത് വളരുക തന്നെ ചെയ്തു.

ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ സർക്കാരിന് വീഴ്ച വന്നതായി കരുതുന്നുണ്ടോ? എന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയിലെ നേരിട്ടുള്ള ചോദ്യത്തിന് 49 ശതമാനം പേര്‍ ഉത്തരം നൽകിയത് ഉണ്ടെന്നാണ്. ഇല്ലെന്ന് പറയുന്നത് 42 ശതമാനം ആളുകളും അറിയില്ലെന്ന് പറയുന്നത് 9 ശതമാനം ആളുകളുമാണ്,

തീരദേശമേഖലയിലടക്കം പ്രതിപക്ഷം ശക്തമായ പ്രചാരണ ആയുധമായാണ് വിവാദത്തെ ഉപയോഗിക്കുന്നത്. തീരദേശ വോട്ട് ബാങ്കിനെ സര്‍ക്കാരിനെതിരെ തിരിച്ച് വിടുന്ന തരത്തിൽ പ്രചാരണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുമ്പോൾ ആഴക്കടൽ മത്സ്യബന്ധന വിവാദം തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണിയെ ബാധിക്കുമോ എന്ന ചോദ്യത്തിന്  ബാധിക്കും എന്ന് 53 ശതമാനം പേര്‍ മറുപടി പറയുന്നു. ബാധിക്കില്ലെന്ന് 43 ശതമാനവും അറിയില്ലെന്ന് നാല് ശതമാനവും പ്രതികരിക്കുന്നു എന്നാണ് സര്‍വെ ഫലം.

click me!