2,000 വർഷം പഴക്കമുള്ള, 43 മീറ്റര്‍ നീളമുള്ള പാമ്പിന്‍റെ ശിലാചിത്രം കണ്ടെത്തി

Published : Jun 12, 2024, 08:44 PM IST
2,000 വർഷം പഴക്കമുള്ള, 43 മീറ്റര്‍ നീളമുള്ള പാമ്പിന്‍റെ ശിലാചിത്രം കണ്ടെത്തി

Synopsis

ഒറിനോകോ നദിയുടെ കരയില്‍ കണ്ടെത്തിയ 14 കൊത്തുപണികളും വ്യാപാര ആവശ്യത്തിനെത്തുന്നവരെ ഉദ്ദേശിച്ചാകാം ചിത്രീകരിച്ചത്.


താണ്ട് 2,000 ഒളം വർഷം പഴക്കമുള്ള സര്‍പ്പത്തിന്‍റെ ശിലാചിത്രങ്ങള്‍ തെക്കേ അമേരിക്കയുടെ വിദൂര പ്രദേശത്ത് നിന്നും കണ്ടെത്തി. 200 മീറ്റർ പാറയില്‍ ഏതാണ്ട് 43 മീറ്റര്‍ നീളത്തില്‍ ഭൂമിക്ക് തിരശ്ചീനമായാണ് ചിത്രം വരച്ചിരിക്കുന്നത്. ലഭ്യമായ ഏറ്റവും പഴക്കമുള്ള ശിലാചിത്രങ്ങളിൽ (Rock Art) ഒന്നാണ് ഇതെന്ന് ബ്രിട്ടീഷ് ഗവേഷക സംഘത്തെ നയിച്ച ബോൺമൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഫിലിപ്പ് റിറിസ് പറഞ്ഞു. 

കൊളംബിയ-വെനസ്വേല അതിർത്തിയിലൂടെ ഒഴുകുന്ന ഒറിനോകോ നദിക്കരയിൽ ഇത്തരം 14 സ്ഥലങ്ങളിലായി ഇത്തരം നിരവധി ശിലാ ചിത്രങ്ങള്‍ ഗവേഷകർ കണ്ടെത്തി. ഇവിടങ്ങളിലെ കൂറ്റന്‍  പാറകളിൽ ഭീമാകാരമായ ചിത്രങ്ങളോ ചിഹ്നങ്ങളോ കൊത്തിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ കൊത്തുപണകള്‍ കണ്ടെത്തിയത്. ഇവയുടെ വലിപ്പം ദൂരെ നിന്ന് തന്നെ ആളുകള്‍ കാണാനായി ഉദ്ദേശിച്ച് വരച്ചതാകാമെന്ന് ഡോ. ഫിലിപ്പ് റിറിസ് പറയുന്നു. 

ആവര്‍ത്തിച്ചാൽ കണ്ട് പിടിക്കും; പ്രൈമേറ്റുകൾക്ക് മാത്രമുണ്ടെന്ന് കരുതിയ കഴിവുകൾ കാക്കകള്‍ക്കുണ്ടെന്ന് പഠനം

'രണ്ട് തവണ കടിയേറ്റു...'; ഇരുതല പാമ്പിനെ സന്ദർശകരെ കാണിക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് കടിയേൽക്കുന്ന വീഡിയോ

സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്ത മണ്‍പാത്ര കഷ്ണങ്ങള്‍ പുരാതന നാഗരീകതയുടെ കൂടുതല്‍ തെളിവുകള്‍ നല്‍കുന്നു. ദൈനംദിന ജീവിതത്തിലും ശിലാ ചിത്ര രചനയിലും ഉള്ള തെളിവുകള്‍ പ്രദേശത്ത് ജീവിച്ചിരുന്നവര്‍ ഏറെ സാമൂഹിക പുരോഗതി കൈവരിച്ചവരാണെന്നതിന് തെളിവ് നല്‍കുന്നതായും ഡോ.ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. പ്രദേശം പുരാതന വ്യാപാര പാതയായിരുന്നു. ഒറിനോകോ നദിയുടെ കരയില്‍ കണ്ടെത്തിയ 14 കൊത്തുപണികളും വ്യാപാര ആവശ്യത്തിനെത്തുന്നവരെ ഉദ്ദേശിച്ചാകാം ചിത്രീകരിച്ചത്. ചിലപ്പോള്‍ ഓരോരുത്തരുടെയും അധികാര പരിധിയെ ഉദ്ദേശിച്ചാകാം. മറ്റ് ചിലപ്പോള്‍ ദൂരദേശ സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പുകളോ മറ്റോ ആകാമെന്നും സർപ്പാരാധാനയുമായി  (ophiolatry) ബന്ധപ്പെട്ടും ഇത്തം ചിത്രങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും  ആൻറിക്വിറ്റി ജേണലിൽ വന്ന പഠനത്തില്‍ വിശദീകരിക്കുന്നു. 

1971 ല്‍ അഞ്ച് യാത്രക്കാരുമായി കാണാതായ ജെറ്റ് വിമാനത്തെ 53 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!