- Home
- Magazine
- Art (Magazine)
- പ്രതിരോധവും വിമർശനവും; തെരുവിൽ നിന്നും കാഴ്ചക്കാരോട് കലഹിക്കുന്ന ബാൻസ്കിയുടെ ചിത്രങ്ങൾ
പ്രതിരോധവും വിമർശനവും; തെരുവിൽ നിന്നും കാഴ്ചക്കാരോട് കലഹിക്കുന്ന ബാൻസ്കിയുടെ ചിത്രങ്ങൾ
ഗൗരവമേറിയ സാമൂഹിക-രാഷ്ട്രീയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് കൈമാറാൻ സ്റ്റെൻസിൽ ആർട്ട് ഉപയോഗിക്കുന്ന ബാൻസ്കി, ഇന്നും അജ്ഞാതനായ അതേസമയം ലോകപ്രശസ്തനായ ചിത്രകാരനാണ്. കെട്ടിടച്ചുമരുകളിൽ കറുത്ത ഹാസ്യവും ആക്ഷേപഹാസ്യം ഒരുപോലെ ചേരുന്ന ആ ചിത്രങ്ങൾ വരയ്ക്കപ്പെട്ടുന്നു

ബലൂൺ പിടിച്ചിരിക്കുന്ന പെൺകുട്ടി
ബാൻസ്കിയുടെ ഏറ്റവും പ്രശസ്തമായ ചിത്രം. ഒരു ചെറിയ പെൺകുട്ടി ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണിനായി കൈനീട്ടുന്ന ഈ ചിത്രം 'പ്രതീക്ഷ'യുടെ പ്രതീകമാണ്.
പൂച്ചെണ്ട് എറിയുന്ന വിപ്ലവകാരി
മുഖം മറച്ച ഒരാൾ ബോംബിന് പകരം പൂച്ചെണ്ട് എറിയുന്ന ചിത്രം. അക്രമത്തിന് പകരം സ്നേഹവും സമാധാനവുമാണ് വേണ്ടതെന്ന സന്ദേശമാണ് നൽകുന്നത്.
കുരങ്ങന്മാരുടെ പാർലമെന്‍റ്
ബ്രിട്ടീഷ് പാർലമെന്റിൽ മനുഷ്യർക്ക് പകരം ചിമ്പാൻസികൾ ഇരിക്കുന്നതായി ചിത്രീകരിക്കുന്നു. രാഷ്ട്രീയ വ്യവസ്ഥയിലെ പോരായ്മകളെ പരിഹസിക്കുന്ന ചിത്രമാണിത്.
ചുംബിക്കുന്ന പൊലീസുകാർ
യൂണിഫോം ധരിച്ച രണ്ട് പുരുഷ പൊലീസുകാർ പരസ്പരം ചുംബിക്കുന്ന ചിത്രം. സമൂഹത്തിലെ മുൻവിധികളെയും അധികാര വർഗ്ഗത്തെയും ഇത് ചോദ്യം ചെയ്യുന്നു.
കാർപ്പറ്റിനടിയിലേക്ക് അടിച്ചുവാരിയിടുന്ന വേലക്കാരി
ഒരു വേലക്കാരി ചപ്പുചവറുകൾ കാർപ്പറ്റിനടിയിലേക്ക് ഒളിപ്പിച്ചു വെക്കുന്നത്. സത്യങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്ന അധികാരികളെ സൂചിപ്പിക്കുന്നു.
ബാലവേല ചെയ്യുന്ന കുട്ടി
ഒരു കൊച്ചു കുട്ടി തറയിലിരുന്ന് തയ്യൽ മെഷീനിൽ ബ്രിട്ടീഷ് പതാക തുന്നുന്ന ചിത്രം. ബാലവേലയെയും മുതലാളിത്തത്തെയും ഇത് വിമർശിക്കുന്നു.
മൊബൈലിൽ നോക്കുന്ന കമിതാക്കൾ
പരസ്പരം കെട്ടിപ്പിടിച്ചിരിക്കുമ്പോഴും ഫോണിൽ ശ്രദ്ധിക്കുന്ന കമിതാക്കൾ. ആധുനിക കാലത്ത് സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇത് കാണിക്കുന്നു.
നാപാം ഗേൾ
വിയറ്റ്നാം യുദ്ധത്തിലെ ഇരയായ പെൺകുട്ടിയെ മിക്കി മൗസിനും റൊണാൾഡ് മക്ഡൊണാൾഡിനുമൊപ്പം ചേർത്ത് വരച്ചിരിക്കുന്നു. ഉപഭോഗസംസ്കാരവും യുദ്ധത്തിന്‍റെ ക്രൂരതയും തമ്മിലുള്ള വൈരുദ്ധ്യം ഇതിലുണ്ട്.
സിറിയയിൽ നിന്നുള്ള കുടിയേറ്റക്കാരന്റെ മകൻ
ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിനെ ഒരു അഭയാർത്ഥിയായി ചിത്രീകരിക്കുന്നു. കുടിയേറ്റക്കാരെ ലോകം കാണുന്ന രീതിയെ ഇത് തിരുത്താൻ ശ്രമിക്കുന്നു.
ഗെയിം ചേഞ്ചർ
കൊറോണ കാലത്ത് നഴ്സിനെ സൂപ്പർ ഹീറോയായി കണ്ട് കളിക്കുന്ന കുട്ടിയുടെ ചിത്രം. കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിക്കുന്ന ചിത്രം.

