മ്യൂസിയം സന്ദർശിക്കാനെത്തി, യുവാവ് കഴിച്ച വാഴപ്പഴം കോടികൾ വിലയുള്ള കലാസൃഷ്ടി

Published : Jul 20, 2025, 12:07 PM IST
Maurizio Cattelan's Comedian

Synopsis

നേരത്തെ ന്യൂയോർക്കിൽ ഇതേ കലാസൃഷ്ടിയുടെ പ്രദർശനം നടന്നിരുന്നു. അന്ന് ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്‌റ്റോ ബിസിനസുകാരന്‍ ഈ പഴം വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ? 53 കോടി രൂപയ്ക്ക്. ക്യാമറയ്ക്ക് മുന്നിലാണ് അന്ന് ജസ്റ്റിൻ സൺ അത് കഴിച്ചത്.

എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നാണ് 'കൊമീഡിയൻ' എന്ന കലാസൃഷ്ടി. കാരണം മറ്റൊന്നുമല്ല, കോടികളുടെ മൂല്ല്യമുള്ള ഈ കലാസൃഷ്ടി ഒരു വാഴപ്പഴമാണ്. വിശന്ന വയറുമായി എത്തുന്നവർക്ക് എന്ത് കലാസൃഷ്ടി. അതുപോലെ, ഫ്രാന്‍സിലെ പോപിഡു മെസ് മ്യൂസിയത്തില്‍ പ്രദർശിപ്പിച്ച ഈ വാഴപ്പഴം കാണാനെത്തിയ കലാസ്വാദകൻ എടുത്തു കഴിച്ചതാണ് ഇപ്പോൾ വാർത്തയാവുന്നത്.

ഈ മാസം 12 -നാണ് ഫ്രാൻ‌സിലെ മ്യൂസിയത്തിൽ കൊമീഡിയൻ പ്രദർശിപ്പിച്ചത്. ഇറ്റാലിയന്‍ കലാകാരന്‍ മൗറീസിയോ കാറ്റെലന്റെ സൃഷ്ടിയാണ് കൊമീഡിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ വാഴപ്പഴം. ഒരു വെറും ചുവരിൽ ചാരനിറത്തിൽ വരുന്ന ഒരു ടേപ്പ് കൊണ്ട് ഒരു സാധാരണ വാഴപ്പഴം ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം അതാണ് 'കൊമീഡിയൻ'. മിക്കവാറും ഈ പഴം ചീയാറാകുമ്പോൾ അത് മാറ്റി അവിടെ അതുപോലെ മറ്റൊരു പഴം വയ്ക്കാറാണ് പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു, ഇയാൾ പഴം തിന്ന് ഒട്ടും വൈകാതെ തന്നെ മ്യൂസിയം അധികൃതർ അടുത്ത പഴം ചുമരിൽ വച്ചു.

കലാസൃഷ്ടിയായ ‘കൊമീഡിയൻ’ വെറും കയ്യോടെ വന്ന ഒരു കലാസ്വാദകൻ തിന്നെന്ന് കരുതി അതിന്റെ വിലയത്ര ചെറുതല്ല. നേരത്തെ ന്യൂയോർക്കിൽ ഇതേ കലാസൃഷ്ടിയുടെ പ്രദർശനം നടന്നിരുന്നു. അന്ന് ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്‌റ്റോ ബിസിനസുകാരന്‍ ഈ പഴം വാങ്ങിയത് എത്ര രൂപയ്ക്കാണ് എന്നോ? 53 കോടി രൂപയ്ക്ക്. ക്യാമറയ്ക്ക് മുന്നിലാണ് അന്ന് ജസ്റ്റിൻ സൺ അത് കഴിച്ചത്.

അതുകൊണ്ടും തീർന്നില്ല. അതിന് മുമ്പ് ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓര്‍ ആര്‍ട്ടില്‍ വച്ച് ഒരു വിദ്യാർത്ഥിയാണ് ഈ കലാസൃഷ്ടി അകത്താക്കിയത്. ആദ്യമായി ഈ കലാസൃഷ്ടി യുഎസ്സിൽ പ്രദർശിപ്പിച്ചപ്പോൾ 98 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. എന്നാൽ, വിറ്റുപോയ ശേഷം മറ്റൊരു കലാകാരന്‍ ഡേവിഡ് ഡാറ്റുന ഈ പവമെടുത്ത് കഴിച്ചതും വാർത്തയായിരുന്നു.

നിരന്തരം ചർച്ചകളും വിമർശനങ്ങളും 'കൊമീഡിയനു'മായി ബന്ധപ്പെട്ട് ഉയരാറുണ്ട്. മൗറീസിയോ കാറ്റെലന്റെ മറ്റൊരു പ്രശസ്തമായ കലാസൃഷ്ടിയാണ് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന 18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്.

PREV
Read more Articles on
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!