വാന്‍ഗോഗിന്റെ ആത്മഹത്യ:  പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

Web Desk   | Asianet News
Published : Nov 07, 2020, 02:54 PM IST
വാന്‍ഗോഗിന്റെ ആത്മഹത്യ:  പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

Synopsis

പ്രശസ്ത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ആത്മഹത്യയുടെ കാരണം എന്തായിരുന്നു?  വാന്‍ഗോഗിന്റെ മരണത്തിനു പിന്നാലെ ഇക്കാലമത്രയും ഉയര്‍ന്നുകേട്ട ആ ചോദ്യത്തിന് ഇപ്പോഴിതാ മറ്റൊരു ഉത്തരം കൂടി.

പോസ്റ്റ് ഇംപ്രഷനിസ്റ്റ് കാലത്തെ ഏറ്റവും ശ്രദ്ധേയനായ ചിത്രകാരനായിരുന്ന വാന്‍ഗോഗ് 1890 ജുലൈ 29-നാണ് നാടകീയമായ ജീവിതം ഉപേക്ഷിച്ചത്. തന്റെ ചെവി മുറിച്ച് കാമുകിക്ക് നല്‍കിയതുള്‍പ്പടെ വിചിത്രമായ അനുഭവങ്ങളിലൂടെയാണ് അതിനു തൊട്ടുമുമ്പ് വാന്‍ഗോഗ് കടന്നുപോയത്.

 

 

പ്രശസ്ത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ആത്മഹത്യയുടെ കാരണം എന്തായിരുന്നു? 

വാന്‍ഗോഗിന്റെ മരണത്തിനു പിന്നാലെ ഇക്കാലമത്രയും ഉയര്‍ന്നുകേട്ട ആ ചോദ്യത്തിന് ഇപ്പോഴിതാ മറ്റൊരു ഉത്തരം കൂടി.

നെതര്‍ലാന്റിലെ ഗ്രോനിഞ്ജന്‍ യൂനിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ മനോരോഗ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. മദ്യപാനം പെട്ടെന്നു നിര്‍ത്തിയതിനെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളാണ് വാന്‍ഗോഗിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് ഈ പഠനം കണ്ടെത്തിയത്. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ബൈപോളാര്‍ ഡിസോര്‍ഡര്‍ പ്രസിദ്ധീകരിച്ച പഠനം ഇതുമായി ബന്ധപ്പെട്ട് നേരത്തെ നിലവിലിരുന്ന പല കണ്ടെത്തലുകളെയും തള്ളിക്കളയുന്നു. 

പോസ്റ്റ് ഇംപ്രഷനിസ്റ്റ് കാലത്തെ ഏറ്റവും ശ്രദ്ധേയനായ ചിത്രകാരനായിരുന്ന വാന്‍ഗോഗ് 1890 ജുലൈ 29-നാണ് നാടകീയമായ ജീവിതം ഉപേക്ഷിച്ചത്. തന്റെ ചെവി മുറിച്ച് കാമുകിക്ക് നല്‍കിയതുള്‍പ്പടെ വിചിത്രമായ അനുഭവങ്ങളിലൂടെയാണ് അതിനു തൊട്ടുമുമ്പ് വാന്‍ഗോഗ് കടന്നുപോയത്. വാന്‍ഗോഗിന്റെ മരണശേഷം, പല വ്യാഖ്യാനങ്ങളും ആ ആത്മഹത്യയെക്കുറിച്ചുണ്ടായി. ലൈംഗിക രോഗമായ സിഫിലിസ്, മനോരാഗമായ സ്‌കിസോഫ്രേനിയ എന്നിവയടക്കം പല കാരണങ്ങള്‍ ഈ ആത്മഹത്യയെക്കുറിച്ച് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പെയിന്റിംഗുകളിലെ നിറവിന്യാസവും സ്‌ട്രോക്കുകളുടെ സ്വാഭാവവും മുന്‍നിര്‍ത്തി വാന്‍ഗോഗിന്റെ മാനസിക നിലയെക്കുറിച്ചുള്ള നിരവധി പഠനങ്ങളും നടന്നിരുന്നു. 

അതിന്റെ തുടര്‍ച്ചയായാണ്, വാന്‍ഗോഗ് ഇളയ സഹോദരനായ തിയോയ്ക്ക് അയച്ച 902 കത്തുകള്‍ സൂക്ഷ്മമായി പഠിച്ച് പുതിയ നിഗമനത്തിലേക്ക് നെതര്‍ലാന്റിലെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. അവസാന കാലങ്ങളില്‍ മാനസിക പ്രശ്‌നങ്ങളില്‍ ഉഴറിക്കൊണ്ടിരിക്കുമ്പോഴും ചിത്രകലയില്‍ കൂടുതല്‍ കൂടുതല്‍ മുഴുകിക്കൊണ്ടിരിക്കുകയായിരുന്നു വാന്‍ഗോഗ്. ജീവിതത്തെ സാരമായി ബാധിക്കുന്ന മാനസിക പ്രശ്‌നങ്ങളില്‍നിന്നും രക്ഷപ്പെടുന്നതിനായി മദ്യപാനം നിര്‍ത്തിയത് ഈ കാലത്താണ്. പെട്ടെന്നുള്ള ഈ മാറ്റം വാന്‍ഗോഗിന്റെ മാനസിക നിലയെ സാരമായി ബാധിച്ചതായി പുതിയ പഠനം കണ്ടെത്തുന്നു. ദാരിദ്ര്യവും പട്ടിണിയും അവഗണനയുമെല്ലാം ഇതിനകം വാന്‍ഗോഗിനെ ഉലച്ചുകളഞ്ഞിരുന്നു. ബോര്‍ഡര്‍ ലൈന്‍ സ്വഭാവ വ്യതിയാനവും മാനസിക ഭാവങ്ങളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളും ചേര്‍ന്ന മനോനിലയിലേക്കാണ് ഇത് വാന്‍ഗോഗിനെ എത്തിച്ചതെന്ന് പഠനം വിലയിരുത്തുന്നു. 

PREV
click me!

Recommended Stories

വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് 'അമേരിക്ക', വിറ്റുപോയത് 1.21 കോടിക്ക്!