Latest Videos

400 വര്‍ഷം പഴക്കമുള്ള പെയിന്‍റംഗില്‍ 'നൈക്കി ഷൂ'; വൈറലായി 17 -ാം നൂറ്റാണ്ടിലെ ചിത്രം

By Web TeamFirst Published May 24, 2023, 1:23 PM IST
Highlights

എട്ട് വയസുകാരന്‍ ഒരു ചുവന്ന തുണി വിരിച്ച മേശമേലുള്ള പാനപാത്രം പിടിച്ച് കൊണ്ടാണ് നില്‍ക്കുന്നത്. അക്കാലത്തെ ഉന്നതകുലജാതരും പ്രഭുക്കളും ധരിക്കുന്ന തരത്തിലുള്ള കറുത്ത കോട്ട് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിന്നിരുന്ന കുട്ടിയുടെ പുറകിലെ കസേരയില്‍ ഒരു തൊപ്പി വച്ചിരിക്കുന്നതും കാണാം. 

കള്‍ ഹോളി (23) -യുമായി ലണ്ടനിലെ ദേശീയ ഗ്യാലറിയിലേക്ക് കയറുമ്പോള്‍ താന്‍ ഒരു കണ്ടെത്തലിന്‍റെ ഉടമയാകുമെന്ന് ഫിയോണ ഫാസ്കറ്റ് എന്ന അമ്പത്തേഴുകാരി ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍, ഗ്യാലറിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെയിന്‍റിംഗ് കണ്ടു കൊണ്ടു നടക്കവെ. ചിരപരിചിതമായ എന്തോ ഒന്ന് ഗ്യാലറിയിലെ ഒരു ചിത്രത്തില്‍ ഉള്ളതായി അവര്‍ക്ക് തോന്നി. അവര്‍ വീണ്ടും വീണ്ടും ചിത്രത്തിലേക്ക് നോക്കിയപ്പോള്‍ അത് അവര്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നു.  1964 ല്‍ നിര്‍മ്മാണം ആരംഭിച്ച അമേരിക്കന്‍ മല്‍ട്ടിനാഷണല്‍ കമ്പനിയായ നൈക്കിയുടെ ഷൂവാണ് 400 വര്‍ഷം പഴക്കമുള്ള പെയിന്‍റിംഗിലെ കുട്ടി ഉപയോഗിച്ചിതെന്ന് അവര്‍ കണ്ടെത്തി. 

ഡച്ച് പെയിന്‍റിംഗിന്‍റെ മാസ്റ്റര്‍മാരില്‍ ഒരാളായ 17 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫെര്‍ഡിനന്‍റ് ബോല്‍ (Ferdinand Bol) വരച്ച,  മേശപ്പുറത്തെ പാനപാത്രം പിടിച്ച് നില്‍ക്കുന്ന എട്ട് വയസുകാരന്‍റെ ചിത്രത്തിലാണ് ഫിയോണ ഫാസ്കറ്റ് നൈക്കി ഷൂ കണ്ടെത്തിയത്. ചിത്രത്തിലെ എട്ട് വയസുകാരന്‍ ഒരു ചുവന്ന തുണി വിരിച്ച മേശമേലുള്ള പാനപാത്രം പിടിച്ച് കൊണ്ടാണ് നില്‍ക്കുന്നത്. അക്കാലത്തെ ഉന്നതകുലജാതരും പ്രഭുക്കളും ധരിക്കുന്ന തരത്തിലുള്ള കറുത്ത കോട്ട് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നിന്നിരുന്ന കുട്ടിയുടെ പുറകിലെ കസേരയില്‍ ഒരു തൊപ്പി വച്ചിരിക്കുന്നതും കാണാം. മേശപ്പുറത്ത് പാനപാത്രത്തിന് പുറമെ ചില പഴങ്ങളും അടുക്കി വച്ചിട്ടുണ്ട്. കൂടാതെ ആ എട്ട് വയസുകാരന്‍ കറുത്ത ഷൂവും ധരിച്ചിരുന്നു.

എത്യോപ്യന്‍ രാജകുമാരന്‍റെ ഭൗതികാവശിഷ്ടം വിട്ട് കൊടുക്കില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം 

ചിത്രകാരന്‍റെ ഭാര്യയുടെ രണ്ടാമത്തെ കസിന്‍ ബ്രദറായ ഫ്രെഡറിക് സ്ലുയ്സ്കെനാണ് ചിത്രത്തിലുള്ള കുട്ടിയെന്നാണ് കരുതുന്നത്. കുട്ടിയുടെ കാലിലെ ഷൂവിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍, ഷൂവില്‍ വെളുത്ത നിറത്തില്‍ വളരെ പരിചിതമായ ഒരു ചിഹ്നം കാണാം. ഈ ചിഹ്നം ഇന്ന് ലോകമെങ്ങും ഏറെ പ്രചാരമുള്ള നൈക്കിയുടെ ചിഹ്നവുമായി ഏറെ അടുത്ത് നില്‍ക്കുന്നു. 'ഞാന്‍ എന്‍റെ മകളോട് ചോദിച്ചു, ആ കുട്ടി ഇട്ടിരിക്കുന്നത് നൈക്കിയുടെ ഷൂവാണോയെന്ന്.  പ്രായം നോക്കുമ്പോൾ, ഉണ്ടാക്കിയ ആദ്യത്തെ ജോഡി നൈക്ക് ഷൂ കളില്‍ ഒന്ന് അയാള്‍ക്ക് കിട്ടിയിരിക്കണം. ഇനി അവന്‍ യഥാർത്ഥത്തിൽ ഒരു ടൈം ട്രാവല്ലറാണോ? ' ഫിയോണ ഫാസ്കറ്റ്  ദി സണ്ണിനോട് പറഞ്ഞു. ഞങ്ങളുടെ സന്ദര്‍ശകരിലൂടെ ഇവിടുത്തെ ചിത്രങ്ങള്‍ കൂടുതല്‍ പ്രശസ്തമാകുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ദേശീയ ഗ്യാലറിയുടെ വക്താവ് പറഞ്ഞു. പുരാതന ചിത്രങ്ങളില്‍ നിന്ന് ആധുനീക ചിഹ്നങ്ങള്‍ കണ്ടെത്താനാകുമോയെന്ന് തങ്ങളുടെ സന്ദര്‍ശകരോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!

click me!