മൈക്കലാഞ്ചലോയുടെ 'ദാവീദ്' പരിചയപ്പെടുത്തി, അശ്ലീലമെന്ന് ആരോപണം, പ്രിൻസിപ്പലിന് രാജി വെക്കേണ്ടിവന്നു

By Web TeamFirst Published Mar 26, 2023, 12:59 PM IST
Highlights

പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കായിരുന്നു അധ്യാപിക ഈ ക്ലാസ് എടുത്തിരുന്നത്. നവോത്ഥാന കലകളെ കുറിച്ചുള്ള പാഠമായിരുന്നു ഇത്.

മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ് എന്ന് പറയാവുന്ന സൃഷ്ടിയാണ് ദാവീദ്. ബൈബിൾ കഥാപാത്രമായ ​ഗോലിയാത്തിനെ കൊന്ന ദാവീദിന്റേതാണ് പ്രസ്തുത ശിൽപം. 5.17 മീറ്ററുള്ള ഈ ശിൽപം മുഴുവനായും ന​ഗ്നനാണ്. എന്നാൽ, വിദ്യാർത്ഥികൾക്ക് ദാവീദ് പരിചയപ്പെടുത്തിയതിന്റെ പേരിൽ ഒരു പ്രിൻസിപ്പലിന് സ്കൂളിൽ നിന്നും നിർബന്ധിത രാജിവെച്ച് പുറത്ത് പോകേണ്ടി വന്നു. ഫ്ലോറിഡയിലെ ഒരു സ്കൂൾ പ്രിൻസിപ്പലിനാണ് ജോലി രാജി വെച്ച് പോകേണ്ടി വന്നത്. 

ഒരു രക്ഷിതാവ് ഫ്ലോറിഡയിലെ തല്ലഹസീ ക്ലാസിക്കൽ സ്കൂളിലെ പ്രിൻസിപ്പലായ ഹോപ്പ് കരസ്ക്യുലയ്ക്കെതിരെ മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് മാനേജ്മെന്റ് പ്രിൻസിപ്പലിനോട് രാജി ആവശ്യപ്പെട്ടത്. നവോത്ഥാന കലകളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു അധ്യാപിക. എന്നാൽ, ആ സമയത്ത് മൈക്കലാഞ്ചലോയുടെ പ്രശസ്ത ചിത്രമായ ദാവീദും അധ്യാപിക പരിചയപ്പെടുത്തി. എന്നാൽ, ഇത് അറിഞ്ഞ ഒരു രക്ഷിതാവിന് ദേഷ്യം വരികയായിരുന്നു. വിദ്യാർത്ഥികളെ അശ്ലീലത പരിചയപ്പെടുത്തി എന്നായിരുന്നു രക്ഷിതാവിന്റെ പരാതി. 

പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കായിരുന്നു അധ്യാപിക ഈ ക്ലാസ് എടുത്തിരുന്നത്. നവോത്ഥാന കലകളെ കുറിച്ചുള്ള പാഠമായിരുന്നു ഇത്. മൈക്കലാഞ്ചലോയുടെ 'ക്രിയേഷൻ ഓഫ് ആദം', ബോട്ടിസെല്ലിയുടെ 'ബർത്ത് ഓഫ് വീനസ്' എന്നിവയെ കുറിച്ചും പരാമർശം ഉണ്ടായിരുന്നു. എന്നാൽ, ഇത് അശ്ലീലമാണ് അത് കുട്ടികളെ പരിചയപ്പെടുത്തി എന്നായിരുന്നു ഒരു രക്ഷിതാവിന്റെ പരാതി. അതുപോലെ മറ്റ് രണ്ട് രക്ഷിതാക്കൾ ഈ പാഠം പഠിപ്പിക്കുന്നതിന് മുമ്പ് എന്തൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് തങ്ങളെ അറിയിക്കണം എന്നും ആവശ്യപ്പെട്ടു. 

പിന്നാലെ, പ്രിൻസിപ്പലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് രാജി ആവശ്യപ്പെട്ടത് എന്ന് അറിയില്ല. ഈ പാഠഭാ​ഗവുമായി ബന്ധപ്പെട്ടായിരിക്കാം എന്ന് കരുതുന്നു എന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. അതുപോലെ പഴയ പ്രിൻസിപ്പൽ ഈ പാഠം പഠിപ്പിക്കുന്നതിന് മുമ്പ് രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. ഇത് പുതിയ പ്രിൻസിപ്പലാണ് അവരത് ചെയ്തിരുന്നില്ല എന്ന് മാനേജ്മെന്റ് ബോർഡ് അം​ഗം ബർനെയ് ബിഷപ്പ് III പറഞ്ഞു. 

click me!