തെരുവിൽ പെയിന്റിം​ഗ് വിൽക്കുന്ന വൃദ്ധൻ, ആരും വാങ്ങാനില്ല, ഒടുവിൽ അധികം വില കൊടുത്ത് വാങ്ങി യുവതി, അഭിനന്ദനം

Published : Sep 05, 2021, 10:32 AM IST
തെരുവിൽ പെയിന്റിം​ഗ് വിൽക്കുന്ന വൃദ്ധൻ, ആരും വാങ്ങാനില്ല, ഒടുവിൽ അധികം വില കൊടുത്ത് വാങ്ങി യുവതി, അഭിനന്ദനം

Synopsis

എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോഴാണ് തനിക്കെന്ത് കൊണ്ട് ആ പെയിന്‍റിംഗ് വാങ്ങിക്കൂടാ. പെയിന്‍റിംഗ് വാങ്ങുന്നതില്‍ നിന്നും തന്നെ എന്താണ് തടയുന്നത് എന്ന് സ്ത്രീക്ക് തോന്നുന്നത്. 

എന്താണ് മനുഷ്യത്വം? ഒരു മനുഷ്യന് വളരെ അത്യാവശ്യം വേണ്ട സമയത്ത് അയാളെ സഹായിക്കാന്‍ നാം മനസ് കാണിച്ചാല്‍ അത് മനുഷ്യത്വം ആണ് അല്ലേ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്ന ഒരു വീഡിയോ പറയുന്നത് അങ്ങനെ ഒരു കഥയാണ്. ഗുഡ്ന്യൂസ് കറസ്പോണ്ടന്‍റ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതില്‍ പാരീസിലെ തെരുവില്‍ വയസായ ഒരാള്‍ അദ്ദേഹത്തിന്‍റെ പെയിന്‍റിംഗ് വില്‍ക്കുന്നതാണ് കാണുന്നത്. 

വീഡിയോ പകർത്തുന്ന സ്ത്രീ ഈ മനുഷ്യനെ പലതവണ തെരുവില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അപ്പോഴൊന്നും അദ്ദേഹം ഇങ്ങനെ ഒരു പെയിന്‍റിംഗ് വില്‍ക്കുന്നത് കണ്ടിട്ടില്ല എന്ന് പറയുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിയില്‍ നല്ല മനസുള്ള ഏതെങ്കിലും ഒരാള്‍ ആ പെയിന്‍റിംഗ് വാങ്ങിയിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും അവർ പറയുന്നുണ്ട്. പക്ഷേ, നേരമെത്ര കഴിഞ്ഞിട്ടും ആരും ആ വയസായ മനുഷ്യനിൽ നിന്നും ആ പെയിന്‍റിംഗ് വാങ്ങിയില്ല. അദ്ദേഹം പലരോടും പെയിന്റിം​ഗ് വേണോ എന്ന് ചോദിക്കുന്നത് കാണാം.

എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോഴാണ് തനിക്കെന്ത് കൊണ്ട് ആ പെയിന്‍റിംഗ് വാങ്ങിക്കൂടാ. പെയിന്‍റിംഗ് വാങ്ങുന്നതില്‍ നിന്നും തന്നെ എന്താണ് തടയുന്നത് എന്ന് സ്ത്രീക്ക് തോന്നുന്നത്. അങ്ങനെ അവര്‍ തന്നെ പോയി അദ്ദേഹത്തോട് പെയിന്‍റിംഗിനെ കുറിച്ച് ചോദിക്കുകയാണ്. പെയിന്‍റിംഗ് വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. 30 യൂറോ ആണ് അദ്ദേഹം പെയിന്‍റിംഗിന് വില പറഞ്ഞത്. എന്നാല്‍, സ്ത്രീ 40 യൂറോ കൊടുത്ത് പെയിന്‍റിംഗ് വാങ്ങി. 

എന്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞതില്‍ നിന്നും അധികം വില കൊടുത്ത് അത് വാങ്ങിയത് എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അത് വളരെ മികച്ച പെയിന്‍റിംഗ് ആണ്. എന്തായാലും അദ്ദേഹം പറഞ്ഞതിലും അധികം വില മതിക്കുന്നതാണ്. അതിനാലാണ് അത്ര രൂപ നല്‍കാന്‍ തയ്യാറായത് എന്നും അവര്‍ പറയുന്നു. ഈ ചിത്രം തനിക്കൊരു നിധിയാണ് എന്നും അത് വാങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി അതിലൂടെ എന്നും ഓര്‍ക്കാന്‍ കഴിയും എന്നും അവര്‍ പറയുന്നു. 

നിരവധി പേരാണ് വീഡിയോ കണ്ടതും അവളെ അഭിനന്ദിച്ചതും. 

PREV
click me!

Recommended Stories

ജെയ്ൻ ഓസ്റ്റിൻ @ 250: എഴുത്തിൻ്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി
വെറും നാലേനാലു മിനിറ്റ്, 487 കോടി രൂപ, ഫ്രിഡ കാഹ്‍ലോ പെയിന്റിം​ഗ് വിറ്റത് റെക്കോർഡ് വിലയ്ക്ക്