Maha Shivratri 2025 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

Published : Feb 18, 2025, 11:22 AM ISTUpdated : Feb 24, 2025, 04:28 PM IST
Maha Shivratri 2025 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

Synopsis

ശിവരാത്രി വ്രതമെടുക്കുന്നവര്‍ തലേദിവസം വീട് കഴുകി വൃത്തിയാക്കണം. തലേ രാത്രി അരി ആഹാരം പാടില്ല. ലഘുവായ ആഹാരങ്ങൾ കഴിക്കാം. ഈ വ്രതം രണ്ട് രീതിയില്‍ എടുക്കാം. പൂര്‍ണ ഉപവാസം ആയോ ഒരിക്കൽ ഉപവാസം ആയോ അനുഷ്ടിക്കാം.  

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതി മൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ്. ശിവരാത്രി പലരും ആ ദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു.

കൂവളത്തിലകൾ ശിവന് ചാർത്തി ഉപവാസമനുഷ്ടിച്ച് രാത്രി ഉറക്കമിളക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ “ ഓം നമഃ ശിവായ ” ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതും എല്ലാം ഈ ദിവസത്തെ ആചാരങ്ങൾ ആണ്. ശിവലിംഗം പാലും തേനും കരിക്കും കൊണ്ട് അഭിഷേകം ചെയത്  ആരാധിക്കുന്നു.

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനി കരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേ ഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണുവായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. ഇന്നും ശിവരാത്രി നാളിൽ രാത്രികാലത്ത് ഭക്തർ ഉറക്കമൊഴിച്ചിരി ക്കുക പതിവാണ്.

ശിവരാത്രി ദിവസം വ്രതമെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്...

ശിവരാത്രി വ്രതമെടുക്കുന്നവർ തലേദിവസം വീട് കഴുകി വൃത്തിയാക്കണം. തലേരാത്രി അരി ആഹാരം പാടില്ല. ലഘുവായ ആഹാരങ്ങൾ കഴിക്കാം. ഈ വ്രതം രണ്ട് രീതിയിൽ എടുക്കാം. പൂർണ ഉപവാസം ആയോ ഒരിക്കൽ ഉപവാസം ആയോ അനുഷ്ടിക്കാം.

‘ഒരിക്കൽ’ നോക്കുന്നവർ ഒരു നേരം അരിയാഹാരം കഴിക്കാം. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാം. 

പൂർണ്ണ ഉപവാസം എടുക്കുന്നവർ അതുവരെ ജലപാനം പാടുള്ളതല്ല.  ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട്.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം