Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Published : Feb 13, 2026, 03:16 PM IST
Mahashivratri

Synopsis

ശിവരാത്രി വ്രതമെടുക്കുന്നവർ തലേ ദിവസം വീട് നന്നായി കഴുകി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. തലേരാത്രി അരി ആഹാരം പാടില്ല.  

ഇക്കൊല്ലത്തെ ശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ് വരുന്നത്. കേരളത്തിൽ മഹാശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങൾ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത്‌ അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലർച്ചെ പിതൃക്കൾക്ക് ബലി തർപ്പണവും നടക്കാറുണ്ട്. 

ലക്ഷക്കണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിവസം അവിടെ എത്തിച്ചേരുന്നത്. ശിവരാത്രി ദിവസം വ്രതമെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ശിവരാത്രി വ്രതമെടുക്കുന്നവർ തലേ ദിവസം വീട് നന്നായി കഴുകി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. തലേരാത്രി അരി ആഹാരം പാടില്ല. ലഘുവായ ആഹാരങ്ങൾ മാത്രം കഴിക്കാം. ഈ വ്രതം രണ്ട് രീതിയിൽ എടുക്കാം. പൂർണ ഉപവാസം ആയോ ഒരിക്കൽ ഉപവാസം ആയോ അനുഷ്ടിക്കാം.

‘ഒരിക്കൽ’ നോക്കുന്നവർ ഒരു നേരം അരിയാഹാരം കഴിക്കാം. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. വൈകിട്ട് ക്ഷേത്രത്തിൽ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാം. പൂർണ്ണ ഉപവാസം എടുക്കുന്നവർ അതുവരെ ജലപാനം പാടുള്ളതല്ല. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിവസം മരിച്ചവർക്ക് വേണ്ടി പിതൃബലി അർപ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന് വിശ്വാസമുണ്ട്.

ക്ഷേത്രത്തിൽ പോയി ഉറക്കം ഒഴിയാൻ കഴിയാത്തവർക്ക് വീട്ടിൽ പരമശിവന്റെ ഫോട്ടോയ്ക്ക് മുമ്പിൽ നിലവിളക്ക് തെളിയിച്ച് ശിവസ്തുതികളോ ശിവ അഷ്ടോത്തരമോ സഹസ്രനാമമോ അല്ലെങ്കിൽ ഓം നമഃശിവായ മന്ത്രമോ ജപിക്കാം. ശിവരാത്രി ദിവസം ഭസ്മം തൊടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം