Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web TeamFirst Published Jan 12, 2022, 6:20 AM IST
Highlights

അശ്വതി,ഭരണി,കാർത്തിക എന്നി നക്ഷത്രക്കാർക്ക് ഇന്ന് സമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. ഭാഗ്യം കൊണ്ട്  ചില നേട്ടങ്ങൾ ഉണ്ടാകും. കമിതാക്കൾക്ക് സന്തോഷിക്കാനുള്ള വാർത്ത പ്രതീക്ഷിക്കാം.

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

സമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. ഭാഗ്യം കൊണ്ട്  ചില നേട്ടങ്ങൾ ഉണ്ടാകും. കമിതാക്കൾക്ക് സന്തോഷിക്കാനുള്ള വാർത്ത പ്രതീക്ഷിക്കാം.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. ചെറുയാത്രകൾ ആവശ്യമായി വരും.പിതാവിന്റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചിലവുകൾ വർധിക്കാനും സാധ്യതയുണ്ട്. 

മിഥുനം: (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

വരുമാനം വർദ്ധിക്കാൻ സാധ്യത ഉണ്ട്. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കും. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നിയമന ഉത്തരവ് ലഭിക്കും. 

കർക്കിടകം: (പുണർതം 1/4, പൂയ്യം, ആയില്യം) 

ബിസിനസിലും തൊഴിൽരംഗത്ത് എല്ലാം നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഉത്സാഹ ത്തോടെ ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും. അധികമായി പണം കൈവശം വന്നു ചേരാൻ സാധ്യതയുണ്ട്. വീട്ടിൽ നിന്നു വിട്ടു നിൽക്കാനും സാധ്യതകാണുന്നു. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

നഷ്ടപ്പെട്ടെന്നു കരുതിയ ഒരു വസ്തു തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. പ്രവർത്തനരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം.ദൈവാധീനം ഉള്ള ദിവസമാണ് . 

കന്നി: (ഉത്രം 3/4,അത്തം, ചിത്തിര 1/2) 

 പുതിയ സംരംഭങ്ങൾക്ക് ഇന്ന് അനുകൂലമല്ല. പലകാര്യങ്ങൾക്കും തടസ്സം നേരിടാം. വീട്ടിൽ ഒരു ആഘോഷം നടക്കാൻ സാധ്യത ഉണ്ട്. ചിലർക്ക് പുതിയ വാഹനം വാങ്ങാൻ കഴിയും. 

 തുലാം:( ചിത്തിര1/2,ചോതി, വിശാഖം 3/4) 

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ഔദ്യോഗികരംഗത്ത് ശോഭിക്കും.ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടാതിരിക്കാൻ  ശ്രദ്ധിക്കുക. 

വൃശ്ചികം: ( വിശാഖം1/4, അനിഴം, തൃക്കേട്ട)

 സാമ്പത്തികം ഞെരുക്കത്തിനു സാധ്യതയുണ്ട്. നിസ്സാര രോഗങ്ങൾ പിടിപെടാം. സൈനിക രംഗത്തും പോലീസ് മേഖലയിലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. എല്ലാ കാര്യങ്ങളും ഉന്മേഷത്തോടെ കൂടി ചെയ്തു തീർക്കാൻ സാധിക്കും. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

മനസ്സിന് സന്തോഷം തോന്നുന്നവാർത്ത കേൾക്കും. ബന്ധുക്കളെ സന്ദർശിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.ചിലർക്ക് സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.

മകരം:(ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും.ഭൂമി ക്രയവിക്രയ ത്തിലൂടെ  നേട്ടമുണ്ടാക്കും. ആഡംബരങ്ങൾ ക്കായി കൂടുതൽ പണം ചെലവഴിക്കും. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ ചില സഹായികളെ ലഭിക്കും. പ്രതീ ക്ഷിച്ചപോലെ കാര്യങ്ങൾ മുന്നോട്ടു പോകും. വളരെയധികം ദൈവാധീനം ഉള്ള കാലമാണ് പല കാര്യങ്ങളും ആഗ്രഹിച്ചപോലെ നടക്കും. 

മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

ബിസിനസ്സും വരുമാനവും എല്ലാം മെച്ചപ്പെടുന്ന ദിവസമാണ്. ഉപരിപഠനത്തിന് അവസരം ലഭിക്കും.മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടും. മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

Read more : നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്
 

click me!