Horoscope Today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Web TeamFirst Published Jan 27, 2022, 8:58 AM IST
Highlights

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഒരു മാസമായി പരിശ്രമിക്കുന്ന ചില കാര്യങ്ങളൊക്കെ ഇന്ന് സഫലമാകും. പുതിയ സംരംങ്ങൾക്ക് ഇന്ന് നല്ലതാണ്. അവിവാഹിതർക്ക് വിവാഹാലോചനയുമായി മുന്നോട്ടുപോകാൻ സാധിക്കും. സാമ്പത്തിക മേഖല ഭദ്രമാണ്.
 

മേടം: (അശ്വതി,ഭരണി, കാർത്തിക 1/4)

കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഇന്നാവും ഏറ്റവും മോശം. പുതിയ കാര്യങ്ങൾ തുടങ്ങാൻ നന്നല്ല. പലവിധ തടസ്സങ്ങളും നേരിടേണ്ടി വരാം. ദൈവാധീനമുള്ള കാലമായതിനാൽ അവയൊക്കെ തരണം ചെയ്യാനും കഴിയും.

ഇടവം:(കാർത്തിക3/4, രോഹിണി, മകയിരം 1/2

ഒരു മാസമായി പരിശ്രമിക്കുന്ന ചില കാര്യങ്ങളൊക്കെ ഇന്ന് സഫലമാകും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നല്ലതാണ്. അവിവാഹിതർക്ക് വിവാഹാലോചനയുമായി മുന്നോട്ടുപോകാൻ  സാധിക്കും. സാമ്പത്തിക മേഖല ഭദ്രമാണ്.

മിഥുനം: (മകയിരം 1/2, തിരുവാതിര, പുണർതം 3/4)  

പൊതുവേ പല കാര്യങ്ങളും മന്ദഗതിയിലാകുന്ന ഒരു ദിവസമാണിന്ന്. ഒരു ഉത്സാഹക്കുറവ് തോന്നാനിടയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധ ക്കുക ഈശ്വരാധീനം കൊണ്ട് പല പ്രശ്നങ്ങളും നേരിടാൻ സാധിക്കും.

കർക്കിടകം:(പുണർതം1/4,പൂയം,ആയില്യം)

പലതും ചെയ്യണമെന്ന് വിചാരിക്കും എന്നാൽ പൂർണ ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിച്ചെന്നുവരില്ല.വസ്തു ക്രയവിക്രയം ലാഭകരമാകും.സ്വർണാഭരണങ്ങൾ പങ്കാളിയിൽ നിന്നും സമ്മാനമായി ലഭിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

ചിങ്ങം: (മകം,പൂരം,ഉത്രം1/4)

യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും.

കന്നി: (ഉത്രം3/4,അത്തം,ചിത്തിര 1/2)  

പണസംബന്ധമായ ബുദ്ധിമുട്ടുകൾ ഒന്നും ഇന്ന് ഉണ്ടാകില്ല.അടുത്ത ബന്ധുക്കളുമായി ആയി ചില തർക്കങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകാം.നേരത്തെ നിശ്ചയിച്ച യാത്രകൾ ക്കു മാറ്റം വരുത്തേണ്ടി വരും. പ്രാർത്ഥനകൾ  മുടങ്ങാതെ നടത്തുക.

തുലാം:(ചിത്തിര1/2,ചോതി,വിശാഖം 3/4) 

അക്ഷരങ്ങളും ആയി ബന്ധപ്പെട്ട അതായത് സാഹിത്യകാരന്മാർക്കും ലേഖകൻമാർക്കും ഒക്കെ നേട്ടങ്ങൾ ഉണ്ടാവുന്ന ദിവസമാണ്. പരീക്ഷയിൽ ഉന്നത വിജയം നേടും.വരുമാനം വർദ്ധിക്കും.മേൽ ഉദ്യോഗസ്ഥരോട് ചോദിക്കുന്ന ചില കാര്യങ്ങൾ അനുവദിച്ചു കിട്ടും.

വൃശ്ചികം (വിശാഖം1/4,അനിഴം,തൃക്കേട്ട)  

ചെറിയ സാമ്പത്തിക നേട്ടങ്ങളും  ഭാഗ്യവും ഉണ്ടാകും.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശത്തുള്ള  ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.കുടുംബത്തിൽ സമാധാനം നിലനിൽക്കും.

ധനു:(മൂലം, പൂരാടം, ഉത്രാടം 1/4)

പൊതുവേ ഗുണകരമായ ദിവസമാണിന്നു. തടസ്സങ്ങളെല്ലാം താനെ അപ്രത്യക്ഷമാകും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. നിയമ പ്രശ്നങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകും.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

സുഹൃത്തുക്കളെ കൊണ്ടും പങ്കാളിയിൽ നി ന്നും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വർദ്ധിക്കുകയും ചെയ്യും.വിദേശയാത്രയ്ക്കുള്ള വിസ അനുവദിച്ചു കിട്ടും.

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)

പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും.സഹപ്രവർത്തകരുടെ പ്രീതി സമ്പാദിക്കും. യാത്രയിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.

മീനം:( പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്. മനസ്സുഖം  ഉണ്ടാക്കുന്ന വാർത്തകൾ മക്കളിൽ നിന്നും പ്രതീക്ഷിക്കാം. പുണ്യ കർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. എതിരാളികളുമായി രമ്യതയിൽ എത്തും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!