
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
കാര്യനിർവഹണശേഷി വർധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. മക്കൾ കാരണം സന്തോഷത്തിന് ഇടയാകും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
അശ്രദ്ധ കൊണ്ട് പണനഷ്ടം സംഭവിക്കാം. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും .
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജോലിഭാരം വർദ്ധിക്കും . എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും ത്വക്ക് രോ ഗങ്ങൾ പിടിപെടാൻ ഇടയുണ്ട്.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
മറ്റുള്ളവരുടെ പ്രശംസ നേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
വീട് നിർമ്മാണം തുടങ്ങി വയ്ക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ ഉദ്യോഗം ലഭിക്കാൻ കാലതാമസം നേരിടും.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
പുതിയ സംരംഭങ്ങൾ തുടങ്ങും. നിയമ പ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. സുഹൃത്തിനെ സഹായിക്കും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പണം ഇടപാടുകളിൽ ശ്രദ്ധിക്കണം. ചെയ്യാത്ത കുറ്റം കേൾക്കാനിടവരും. പ്രവർത്തനങ്ങൾക്കു അംഗീകാരം ലഭിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികാനുഭവങ്ങൾ കുറവാണെങ്കി ലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. അപവാദം കേൾക്കും.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
വിദേശത്തെ ജോലി ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. ആരോപണങ്ങൾ കേൾക്കാൻ ഇടവരും. പഠനത്തിൽ ശ്രദ്ധിക്കുക.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
അപകടത്തിൽ നിന്നും രക്ഷപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
.