Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം

Published : Apr 01, 2025, 09:27 AM ISTUpdated : Apr 01, 2025, 10:34 AM IST
Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം

Synopsis

ഇന്ന് (1- 4 - 2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. ബന്ധുക്കളെ സന്ദർശിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം:- ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.

മിഥുനം:-(മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

ബിസിനസ്സ് രംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.

കർക്കടകം:- (പുണർതം 1/4,  പൂയം, ആയില്യം) 

ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി തീർക്കും. 

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

കുടംബ ജീവിതം ഊഷ്മളമായിരിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരും. കർമ രംഗത്ത് ശോഭിക്കും. 

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. സാമ്പത്തിക നിലമെച്ചമാകും. പഴയ സുഹൃത്തുക്കളുമായി ഒത്തു ചേരും.

തുലാം:-( ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

ദാമ്പത്യജീവിതം ഊക്ഷ്മളമായി തുടരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകും.

വൃശ്ചികം:-(വിശാഖം 1/4 അനിഴം, തൃക്കേട്ട)

നിക്ഷേപങ്ങൾക്ക് അനുകൂലമായ കാല മാണ്.മേലധികാരിയുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം തൃപ്തികരമാണ്.

ധനു:-(മൂലം, പൂരാടം,ഉത്രാടം 1/4) 

ഗുണദോഷസമ്മിശ്രമായ ദിവസമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം.സാമ്പത്തിക നില മെച്ചമാകും. 

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) 

ബന്ധുവിനെ സന്ദർശിക്കം. നിർത്തിവച്ച പഠനം പുനരാരംഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും 

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി3/4)

പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. സുഹൃത്തിനെ സഹായിക്കേണ്ടി വരാം.പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരാം. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കമിതാക്കൾക്ക് നല്ല ദിവസമല്ല.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം