
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ചില അംഗീകാരങ്ങൾ ലഭിക്കാനിടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനം വാങ്ങിക്കും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
യുവജനങ്ങളുടെ വിവാഹ നിശ്ചയം നടക്കും. ഔദ്യോഗിക യാത്രകൾ ചെയ്യും. ഓഹരി ഇടപാടിൽ നിന്നും ലാഭമുണ്ടാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ധനപരമായി സമയം അനുകൂലമാണ്. പ്രാർത്ഥനകൾ നല്ലതുപോലെ നടത്തുക.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം ഉണ്ടാകും. പുതിയ കരാറുകൾ ഏറ്റെടുക്കും. യാത്രകൾ ആവശ്യമായി വരും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. യാത്ര ഗുണകരമാകും. അംഗീകാരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ് .
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
വരുമാനം വർദ്ധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമാകും. മക്കളുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്. ആരോഗ്യം തൃപ്തികരമാണ്.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തിക ബാധ്യതകൾ തീർക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ഗുരു ജനങ്ങൾക്ക് രോഗപീഡമുണ്ടാവും. എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് .
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
കുടുംബ ജീവിതം ഊഷ്മളമാകും. സഹോദരനെ സഹായിക്കേണ്ടതായി വരും. ദൂരെ യാത്രകൾക്ക് സാധ്യതയുണ്ട് .
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
കടം കൊടുത്ത പണം മടക്കി കിട്ടും. ആരോഗ്യം തൃപ്തികരമാണ്. വസ്തു ഇടപാടുകൾ ലാഭകരമാകും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാനാകും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)