Horoscope Today : ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?

Published : Jan 12, 2025, 07:54 AM ISTUpdated : Jan 12, 2025, 08:03 AM IST
Horoscope Today : ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?

Synopsis

ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. സാമ്പത്തി ക നില ഭദ്രമാണ്.

ഇടവം:- (കാർത്തിക 3/4,  രോഹിണി, മകയിരം 1/2) 

പുതിയ കരാറുകളിൽ ഏർപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടും. വരുമാനം വർദ്ധിക്കും. ദൈവാധീനമുള്ള ദിവസമാണിന്ന്.

മിഥുനം:- (മകയിരം1/2 തിരുവാതിര, പുണർതം 3/4) 

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.

കർക്കടകം:- (പുണർതം 1/4,  പൂയം, ആയില്യം) 

അനാവശ്യ ചെലവുകൾ ഉണ്ടാവും. ചെറു യാത്രകൾക്കും സാധ്യതയുണ്ട്. സഹോദരനുമായി അഭിപ്രായ ഭിന്നത ഉണ്ടാവാം.

ചിങ്ങം:-( മകം. പൂരം, ഉത്രം 1/4) 

സാമ്പത്തികമായി ഗുണകരമായ ദിവസമാണെന്ന്. പണം മുടക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം നേട്ടമുണ്ടാകും. യാത്ര പ്രയോ ജനം ചെയ്യും.

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

തൊഴിൽ തേടുന്നവർക്ക് ഉദ്യോഗം ലഭിക്കും. ഭാഗ്യവും ദൈവാധനവും ഉള്ള കാലമാണ്. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും.

തുലാം:-(ചിത്തിര 1/2,  ചോതി, വിശാഖം 3/4)

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.

വൃശ്ചികം:- (വിശാഖം 1/4,  അനിഴം, തൃക്കേട്ട)

കഴിവതും ഇന്നത്തെ ദിവസം പുതിയ കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക. വിശ്രമം ആവശ്യമുള്ള ദിവസമാണ്. ആരോഗ്യം നന്നായി സൂക്ഷിക്കുക.

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കും. ദാമ്പത്യജീവിതം ഊഷ്മളമായിരിക്കും. പുതിയ അവസരങ്ങൾ തേടിയെത്തും.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

മനസമാധാനം ഉള്ള ദിവസം ആണിന്ന്. പുതിയ വീട് നിർമ്മിക്കുന്ന കാര്യം ആലോചിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്.

കുംഭം:- (അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4

കുട്ടികളെ കുറച്ച് സന്തോഷവാർത്ത കേൾക്കാൻ ഇടയാകും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങളുണ്ടാകും. അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും.

മീനം:- (പൂരുരുട്ടാതി1/4 ,ഉത്രട്ടാതി, രേവതി ) 

പല യാത്രകളും പ്ലാൻ ചെയ്യും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.

( ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം