Horoscope Today : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jan 15, 2025, 07:55 AM IST
Horoscope Today : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം. ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

ധാരാളം യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ വാഹനത്തിനും സാധ്യത കാണുന്നു.

ഇടവം:- (കാർത്തിക3/4,  രോഹിണി, മകയിരം 1/2) 

പലയിടത്തും സഹായം പ്രതീക്ഷിക്കാം. നേരിട്ടിരുന്ന തടസ്സങ്ങൾ ഒഴിവാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നടക്കും.

മിഥുനം:-(മകയിരം1/2,  തിരുവാതിര, പുണർതം 3/4) 

പുണ്യകർമ്മങ്ങൾ മുടങ്ങാതെ നട ത്തുക.ദീർഘയാത്രകൾ കൊണ്ട് നേട്ടമുണ്ടാ കും.കാർഷിക രംഗത്ത് നേട്ടങ്ങളുണ്ടാകും. 

കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം) 

സാമ്പത്തിക ബാധ്യതകൾ പരിഹരി ക്കാൻ കഴിയും.പുതിയ ഉത്തര വാദി ത്തങ്ങൾ ഏറ്റെടുക്കും.ഉദ്യോഗാർത്ഥി കൾക്ക് നിയമനം ലഭിക്കും .

ചിങ്ങം:-(മകം, പൂരം, ഉത്രം1/4) 

അന്യനാട്ടിൽ കഴിയുന്നവർ സ്വന്തം നാട്ടി ലേക്ക് മടങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും.

കന്നി:- (ഉത്രം3/4,  അത്തം, ചിത്തിര 1/2) 

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും .പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കും.

തുലാം:-(ചിത്തിര 1/2,  ചോതി, വിശാഖം 3/4) 

പുതിയ സൗഹൃദങ്ങൾ ഗുണം ചെ യ്യും.ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറും. ര ക്തസംബന്ധമായ രോഗം ശല്യം ചെയ്യും. 

വൃശ്ചികം:-(വിശാഖം 1/4,  അനിഴം, തൃക്കേട്ട)

പ്രസിദ്ധിയും പ്രതാപവും നേടാനാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക. പരീക്ഷയിൽ മികച്ച വിജയം നേടും

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

പുതിയ സംരംഭങ്ങൾക്ക് അനുകൂല മായ സമയമാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ് .മക്കളുടെ പഠന ത്തിൽ കൂടുതൽ ശ്രദ്ധീക്കുക.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

ഗുരുജനങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ  വിഷയം പഠിക്കാൻ താല്പര്യം ജനിക്കും. സാമ്പത്തിക ഇടപാ ടുകളിൽ നിയന്ത്രണങ്ങൾ വരുത്തും.

കുംഭം:-(അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4)

ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴി ഞ്ഞു മാറാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം ഊക്ഷ്മളമായി തുടരും.പുണ്യ സ്ഥല ങ്ങൾ സന്ദർശിക്കും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി ) 

ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാ കാം.ഹൃസ്വകാല പാഠ്യപദ്ധതിയിൽ ചേരും.പൊതുവേ സമാധാനപരമായ കാലമാണ്.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം