
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
കർമ്മരംഗത്ത് ഗുണകരമായി മാറ്റങ്ങൾ ഉണ്ടാകും. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്കത് ലഭിക്കും.ആരോഗ്യം തൃപ്തികരമാണ്.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. ചെറിയ അസുഖങ്ങൾ പിടി പെടാൻ ഇടയുണ്ട്.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
കുടുംബവുമൊത്ത് സമയം ചെലവിടാൻ കഴിയും. അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്തും. ഗുണദോഷ സമ്മിശ്ര സമയമാണ്.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പുതിയ കരാറുകൾക്കുള്ള തടസ്സങ്ങൾ നീങ്ങും. മറ്റുള്ളവരിൽ നിന്നും സഹായം പ്രതീക്ഷിക്കാം. പണയ ഉരുപ്പടികൾ തിരിച്ചെടുക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. അസുഖങ്ങൾ ഭേദമാകും. വരുമാനം വർദ്ധിക്കും. യാത്രകൾ ഗുണകരമാണ്.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
ഏതു കാര്യത്തിലും വളരെയധികം ജാഗ്രത ഉണ്ടായിരിക്കുക. അലസത ജോലിയെ ബാധിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
കുടുംബാന്തരീക്ഷം പൊതുവേ നല്ലതാണ്. ആരോഗ്യനിലയും തൃപ്തികരം. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. പരീക്ഷയിൽ ഉന്നത വിജയം നേടും. അലച്ചിലും യാത്രാക്ലേശവും ഉണ്ടായേക്കാം.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
സന്തോഷ വാർത്തകൾ തേടിയെത്താം. പ്രതിബന്ധങ്ങൾ താനെ ഒഴിവാകും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങൾ വന്നുചേരും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പൊതുവേ ഭാഗ്യമുള്ള ഒരു ദിവസം ആണിന്ന്. എതിരാളികളെ വശത്താക്കാൻ കഴിയും. കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
വിദേശ ജോലി തേടുന്നവർക്ക് അനുയോജ്യമായ സമയം. പല കാര്യങ്ങൾക്കും ഇന്ന് തടസ്സം നേരിടും. പുതിയ സംരംഭങ്ങൾക്ക് നല്ല ദിവസമല്ല.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)