Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം

Published : Mar 15, 2025, 08:03 AM IST
 Today Horoscope : ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം

Synopsis

ഇന്ന് (15-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

കുടുംബത്തിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരാം. തീരുമാനിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വരും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

സഹോദരരിൽ നിന്നും ചില സഹായങ്ങ ൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോ ലിയിൽ പ്രവേശിക്കാൻ സാധിക്കും.

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

കുടുംബത്തിൽ സന്തോഷം നിലനിൽ ക്കും. ദീർഘ യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികമാണ്.

കർക്കടകം:- (പുണർതം1/4 പൂയം, ആയില്യം) 

ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും.

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

സാമ്പത്തിക പുരോഗതി നേടും. നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾക്ക് മറ്റുള്ളവർ കൂടുതൽ വിലകൽപ്പിക്കും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

പൊതുവേ സന്തോഷകരമായ ദിവസമായി അനുഭവപ്പെടും. വരുമാനം വർദ്ധിക്കും. വിശേഷ ഭക്ഷണങ്ങൾ കഴിക്കാനാവും.

തുലാം:-( ചിത്തിര 1/2, ചോതി, വിശാഖം 3/4) 

ഔദ്യോഗിക യാത്രകൾ ചെയ്യേണ്ടതായി വരാം.ബിസിനസ്സിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തും.

വൃശ്ചികം:-(വിശാഖം 1/4,  അനിഴം, തൃക്കേട്ട)

ഭാഗ്യം കൊണ്ട് കുറച്ചു നേട്ടങ്ങൾ ഉണ്ടാ കും.പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ധനലാഭത്തിനും യോഗം കാണുന്നു.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

തൊഴിൽ രംഗത്ത് അനുകൂലമായ ദിവസമാണിന്ന്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) 

പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യമുള്ള ദിവസമാണെന്ന്.  കുടുംബജീവിതം സന്തോഷകരമാകും.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

പലവിധ തടസ്സങ്ങൾ തരണം ചെയ്യേണ്ടതായി വരാം. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക .

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി,  രേവതി)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം