Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

Published : Aug 30, 2022, 09:12 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

Synopsis

ഉദ്ദേശിക്കുന്ന വിഷയങ്ങളിൽ പുരോഗതിയുണ്ടാകും. ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്.  വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യം തൃപ്തികരം.   

മേടം രാശി...

തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം. സന്താനങ്ങൾ പഠനപുരോഗതി കൈവരിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.

ഇടവം രാശി...

ഉദ്ദേശിക്കുന്ന വിഷയങ്ങളിൽ പുരോഗതിയുണ്ടാകും. ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്.  വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യം തൃപ്തികരം. 

മിഥുനം രാശി...

എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും. കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. പൊതുവെ ഗുണദോഷ സമ്മിശ്ര സമയമാണ്. 

കർക്കിടകം രാശി...

ഏത് കാര്യത്തിലും പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. അസുഖങ്ങൾ പിടിപെടാൻ ഇടയാകും. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക.

ചിങ്ങം രാശി...

അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. ധനപരമായി വളരെ നേട്ടങ്ങൾ ഉണ്ടാകും. 

കന്നി രാശി...

ണകരമായ മാറ്റങ്ങൾ പലതുമുണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. അലച്ചിലും യാത്രാക്ലേശവും ഉണ്ടായേക്കാം. കുടുംബത്തിലും വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.

തുലാം രാശി...

സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

വൃശ്ചികം രാശി...

ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങൾ വന്നുചേരും. വിവാഹകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോ​ഗ്യം തൃപ്തികരം. ഭാഗ്യാനുഭവങ്ങൾ കൂടുതലായി ഉണ്ടാകും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് അത് ഉടൻ സാധിക്കും.

മകരം രാശി...

ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങി തുടങ്ങും.

കുംഭം രാശി...

ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.
ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. ആരോ​ഗ്യം തൃപ്തികരം.

മീനം രാശി...

അനാവശ്യ ചെലവുകൾ വർധിക്കും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർത്ഥികൾ പഠന കാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. വിദേശ ജോലി തേടുന്നവർക്ക് അനുയോജ്യമായ സമയം.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം