Today Astrology : ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യ ദിവസം

Published : Aug 05, 2022, 09:01 AM IST
Today Astrology : ദിവസഫലം; ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യ ദിവസം

Synopsis

ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. അറിയാതെ പറയുന്ന കാര്യങ്ങൾ മൂലം ബന്ധങ്ങളിൽ വിള്ളൽ വരാം. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

മേടം രാശി...

കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ആരോഗ്യം സൂക്ഷിക്കുക. തൊഴിലിടത്തിൽ മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം.

ഇടവം രാശി...

വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തികനില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരം. വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

മിഥുനം രാശി...

മിഥുനം രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിവസമാണെന്ന് പറയാം. കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേങ്ങൾ തേടി എത്താം.

കർക്കിടകം രാശി...

കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും.അസുഖങ്ങൾ പിടിപെടാൻ ഇടയാകും.സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും.ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും.

കര്‍ക്കടക വാവുബലി വീട്ടില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചിങ്ങം രാശി...

ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ മോശം അനുഭവങ്ങൾ വരാം. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനിലയും തൃപ്തികരം. പുതിയ ഉത്തരവാദിത്തങ്ങൾ ചിങ്ങം രാശിക്കാർ ഏറ്റെടുക്കാം.

കന്നി രാശി...

ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. അറിയാതെ പറയുന്ന കാര്യങ്ങൾ മൂലം ബന്ധങ്ങളിൽ വിള്ളൽ വരാം. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. 

തുലാം രാശി...

വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. 

വൃശ്ചികം രാശി...

പൊതുവേ ​ഗുണകരമായ ദിവസമാണിന്ന്. സന്തോഷവാർത്തകൾ നിങ്ങളെ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

ധനു രാശി...

തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. 

മകരം രാശി...

ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോ​ഗ്യം തൃപ്തികരം.

അംബർ രത്നനത്തിന്റെ പ്രത്യേകതയെ കുറിച്ചറിയാം

കുംഭം രാശി...

വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. 

മീനം രാശി...

മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ പ്രയോജനകരമാകും.  തൊഴിലിടത്തിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാം. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം