Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Dr P B RajeshFirst Published Jun 15, 2022, 8:59 AM IST
Highlights

ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.ഉല്ലാസ യാത്രയിൽ പങ്കുചേരും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും.

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

സുഹൃത്തുക്കളുമായി ഒത്തുചേരാൻ സാധ്യത കാണുന്നുണ്ട്.വീട് വിൽക്കാൻ ഉദ്ദേശിക്കുന്നവർക്കത് സാധ്യമാകും.പൂർവ്വികസ്വത്ത് രേഖാപരമായി ലഭിക്കും.സാമ്പത്തിക നില മെച്ചപ്പെടും. 

ഇടവം:-   (കാർത്തിക3/4,രോഹിണി,മകയിര്യം1/2)  

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും .തടസങ്ങൾ തരണം ചെയ്യാൻ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും. സ്വർണാഭര ണങ്ങൾ സമ്പാദിക്കാൻ കഴിയും.

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)  

ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.ഉല്ലാസ യാത്രയിൽ പങ്കു ചേരും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. 

കർക്കടകം:-(പുണർതം1/4പൂയ്യം,ആയില്യം) 

ഗുണ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.വരുമാനം മെച്ചപ്പെടും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. എതിർപ്പുകൾ തരണം ചെയ്യും.

ചിങ്ങം:-(മകം,പൂരം,ഉത്രം1/4) 

പൊതുവേ ഭാഗ്യമുളള ദിവസമാണിന്ന്. സുഹൃത്തുക്കളെക്കൊണ്ട് ചിലനേട്ടങ്ങളുണ്ടാകും. കൂടുതൽ  ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.ദാമ്പത്യ ജീവിതം സന്തോഷകരമാകും. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര 1/2) 

തൊഴിൽ രംഗത്ത് സന്തോഷിക്കാവുന്ന ചില കാര്യങ്ങൾ നടക്കും.പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.പരീക്ഷയിൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും.

 തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)

പണം കൈവശം വന്നു ചേരുന്ന ദിവസമാണിന്ന്. രോഗബാധകൾക്കും സാധ്യതയുണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)  

പുതിയ വാഹനം വാങ്ങിക്കും.ആരോഗ്യം മെച്ചപ്പെടും.പ്രവർത്തന മികവിനുള്ള അംഗീകാരം ലഭിക്കും. പങ്ക് കച്ചവടത്തിൽ നേട്ടമുണ്ടാകും.

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)

ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്.സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ മികവു തെളിയിക്കും.

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

യാത്രകൾക്ക് അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.കർമ്മ രംഗത്ത് ശോഭിക്കും.ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

മേലുദ്യോഗസ്ഥരോട് ചോദിക്കുന്ന കാര്യങ്ങൾ അനുവദിച്ചു കിട്ടും.സാമ്പത്തിക നിലയിൽ ഉയർച്ചയുണ്ടാകും. കുടുംബജീവിതം സന്തോ ഷകരമായിരിക്കും.പുതിയ പ്രണയബന്ധം നാമ്പെടുക്കും.

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

എതിരാളികളെ വശത്താക്കും.പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കും.മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള സാധ്യതയും കാണുന്നു. ബിസിനസ് വികസിപ്പിക്കും. 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!