Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

Published : Oct 11, 2022, 08:06 AM ISTUpdated : Oct 11, 2022, 08:51 AM IST
Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

Synopsis

ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അപകീർത്തി ഉണ്ടാകാം.  വേണ്ടപ്പെട്ടവരുടെ മംഗളകർമ്മങ്ങളിൽ പങ്കാളിയാകും. സഹോദരങ്ങളിൽ നിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും.  

മേടം രാശി...

കലാപരമായി തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

ഇടവം രാശി...

ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അപകീർത്തി ഉണ്ടാകാം. 
വേണ്ടപ്പെട്ടവരുടെ മംഗളകർമ്മങ്ങളിൽ പങ്കാളിയാകും. സഹോദരങ്ങളിൽ നിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും.

മിഥുനം രാശി...

ജോലിയിൽ സ്ഥിരത ലഭിക്കും. ചില കടങ്ങൾ ഇന്ന് വീട്ടാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ പുരോഗതി. പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. 

കർക്കടകം രാശി...

ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിചാരിതമായി ചില യാത്രകൾ ആവശ്യമായി വരും.

​​​​ചിങ്ങം രാശി...

നല്ല സാമ്പത്തിക സ്ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാതെ സൂക്ഷിക്കുക. ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. 

​​​​​കന്നി രാശി...

 ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയം.

തുലാം രാശി...

വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത പ്രകടമാകും. സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത.  കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. ജോലി സാധ്യത കാണുന്നു. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ പാടില്ല.

​വൃശ്ചികം രാശി...

ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 
കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വന്നേക്കാം.

ധനു രാശി...

മാനസികമായി സന്തോഷം അനുഭവപ്പെടാം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം കൂടും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് പണം ചിലവിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. 

​​​മകരം രാശി...

പ്രതീക്ഷകൾ മുൻനിർത്തി പ്രവർത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാർഷിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. 

​​​​കുംഭം രാശി...

പഠനരംഗത്തു തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ബന്ധുക്കളുമായി സമാഗമം കാണുന്നു. കർമ്മ രംഗത്ത് ചില നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. 

മീനം രാശി...

സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകൾ വർദ്ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. ഉച്ചക്കുശേഷം യാത്രാതടസ്സം ഉണ്ടാകാം.

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം