Latest Videos

കാർത്തിക വ്രതം എടുക്കുന്നത് എന്തിന്?

By Dr P B RajeshFirst Published Oct 9, 2022, 4:16 PM IST
Highlights

ഉച്ചക്ക് മാത്രം അരിയാഹാരം. പകൽ മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് ഇരിക്കുക. മഹാലക്ഷ്മി സ്താത്രം,മഹാലക്ഷ്മി അഷ്ടകം,അഷ്ടല ക്ഷ്മീ മന്ത്രം എന്നിവ ജപിക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും. ഭക്തിയും വിശ്വാസത്തോടെയും വേണം വൃതം എടുക്കാൻ. അങ്ങനെ ചെയ്താൽ മാത്രമാണ് ഫലം ഉണ്ടാവുക. 

എല്ലാമാസവും കാർത്തിക ദിവസം വ്രതം എടുക്കുന്നത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യം നൽകുന്നു. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. കടബാധ്യത തീരുന്നതിനും ധനവരവ് കൂട്ടുന്നതിനും എല്ലാം കാർത്തിക ദിവസത്തെ വ്രതം എടുക്കുന്നത് സഹായിക്കുന്നുണ്ട്. എന്നാൽ വ്രതം എടുക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയുകയില്ല. 

കാർത്തിക ദിവസം വ്രതമെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൊണ്ടുണ്ടാവുന്ന നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് പലപ്പോഴും സാമ്പത്തിക നേട്ടം. എന്നാൽ കാർത്തിക മാസത്തിലെ വ്രതം എടുക്കാൻ ചില ചിട്ടവട്ടങ്ങൾ ഉണ്ട്. 

വരുമാനം വർദ്ധിക്കാനും കടം ഒഴിയാനും കാർത്തിക വ്രതം എടുക്കുന്നത് നല്ലതാണ്. എല്ലാ മാംസവും കാർത്തിക നാളിൽ രാവിലെ കുളിച്ച് ശുദ്ധമായി വെള്ള വസ്ത്രം ധരിച്ച് വീടിന് മുന്നിൽ നിലവിളക്ക് കത്തിച്ച് വയ്ക്കുക.നെയ് വിളക്കാണ് ഉത്തമം. പിന്നീട് മഹാലക്ഷ്മിക്ക് പൊങ്കാലയിടുകയോ പാലപ്പായസം നിവേദിക്കയോ ചെയ്യാം. ഒരു പോലെ ആവർത്തിച്ച് ചെയ്യുന്നതിനെയാണ് വ്രതം എന്ന് പറയുന്നത്. അതു കൊണ്ട് എല്ലാ മാസവും കാർത്തിക നാളിൽ ഇത് ഒരുപോലെ ചെയ്യുക. 

ഉച്ചക്ക് മാത്രം അരിയാഹാരം. പകൽ മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് ഇരിക്കുക. മഹാലക്ഷ്മി സ്താത്രം,മഹാലക്ഷ്മി അഷ്ടകം,അഷ്ടല ക്ഷ്മീ മന്ത്രം എന്നിവ ജപിക്കുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും. ഭക്തിയും വിശ്വാസത്തോടെയും വേണം വൃതം എടുക്കാൻ. അങ്ങനെ ചെയ്താൽ മാത്രമാണ് ഫലം ഉണ്ടാവുക. 

കാർത്തിക വ്രതത്തിന് പൂർണമായി ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ജ്യോതിഷത്തിൽ മഹാലക്ഷ്മിയെ ശുക്രനെ കൊണ്ടാണ് സങ്കൽപ്പിക്കുന്നത് അതിനാൽ ശുക്രൻ്റെ ലോഹമായ വെള്ളി കൊണ്ടുള്ള വിളക്കും പാത്രങ്ങളും ഉപയോഗിച്ച് പൂജകളും മറ്റും ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob: 9846033337 

എരുക്കിൻ പൂവ് മാല ചാർത്തിയാൽ പെട്ടെന്ന് ഫലം

 

click me!