Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Aug 23, 2022, 07:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

അധികസമയവും വീട്ടുജോലികളില്‍ തന്നെ മുഴുകാം. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന സ്ട്രെസിന് പരിഹാരമുണ്ടാകും. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പഠനനത്തിനും കരിയറിലും ശ്രദ്ധ നല്‍കുക. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കും. മനസിന് സന്തോഷം ലഭിക്കും. വീട്ടിലെ സന്തോഷത്തിനും സമാധാനത്തിനുമായിരിക്കും നിങ്ങളുടെ പ്രാധാന്യം. കുട്ടികളുടെ പഠനമോ കരിയറോ ആയി ബന്ധപ്പെട്ടുള്ള ആശങ്ക തുടരാം. ഒഴിവാക്കാനാകാത്ത ചെലവ് വരാം. സാമൂഹികകാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ നെഗറ്റീവ് പ്രവണതയുള്ളവരെ അകറ്റുക. ബിസിനസില്‍ പുതിയ വിജയം കാത്തിരിക്കുന്നു. ദാമ്പത്യബന്ധം സുഖകരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ചില പ്രശ്നങ്ങള്‍ പരസ്പര ധാരണയില്‍ പരിഹരിക്കപ്പെടാം. പഴയ തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും ഇല്ലാതാകാം. പ്രൊഫഷണല്‍ കോഴ്സിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. ചില ജോലികള്‍ തടസപ്പെടുന്നതിലൂടെ സുഹൃത്തിനെ സംശയിക്കാം. ബിസിനസില്‍ ചില വെല്ലുവിളികളുയരാം. പങ്കാളിയുടെ ആരോഗ്യനിലയില്‍ കയറ്റിറക്കങ്ങളുണ്ടാകാം.  ജോലിഭാരം ആരോഗ്യത്തെ ബാധിക്കാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വീട്ടുകാരുമായി സമയം ചെലവിടുന്നതിലൂടെ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ഉള്ള തര്‍ക്കം മദ്ധ്യസ്ഥതയില്‍ പരിഹരിക്കപ്പെടാം. പല കാര്യങ്ങളിലും ക്ഷമ കാണിക്കുക. ദേഷ്യം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ബിസിനസില്‍ ചില പ്രശ്നങ്ങളുയരാം. വീടും ബിസിനസ് കാര്യങ്ങളും ഒരുപോലെ നല്ലരീതിയില്‍ കൊണ്ടുപോകാൻ സാധിക്കും. സ്ട്രെസ് തളര്‍ച്ച എന്നിവയുണ്ടാകാം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കുട്ടികളുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിലൂടെ സന്തോഷമുണ്ടാകാം. കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹം മൂലം ചില നല്ല ബന്ധങ്ങള്‍ ലഭിക്കാം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുഴുവൻ ശ്രദ്ധ നല്‍കുക. സാമ്പത്തികകാര്യങ്ങളില്‍ ആരെയും വിശ്വാസത്തിലെടുക്കാതിരിക്കുക. അനാവശ്യമായ ചെലവുകള്‍ വെട്ടിച്ചുരുക്കുക. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പഠനനത്തിനും കരിയറിലും ശ്രദ്ധ നല്‍കുക. ബിസിനസില്‍ കാര്യമായി പ്രവര്‍ത്തിക്കുക. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാം. പ്രതീക്ഷിക്കാത്ത ചിലയിടങ്ങളില്‍ നിന്ന് വേണ്ട ഉപദേശങ്ങള്‍ ലഭിക്കാം. വിദേശത്തേക്ക് പോകാനൊരുങ്ങുന്ന യുവാക്കള്‍ക്ക് അതിന് സാധിക്കും. സാമ്പത്തിക ഞെരുക്കം നേരിടാം. കടം എടുക്കരുത്. ബിസിനസില്‍ കാര്യമായി ജോലി ചെയ്യുക. ദാമ്പത്യബന്ധം മധുരതരമായി പോകും. ആരോഗ്യനിലയും നല്ലതായിരിക്കും. 

കന്നി രാശിയിൽ ജനിച്ചവര്‍...

കുടുംബാംഗങ്ങള്‍ക്ക് നിങ്ങളില്‍ ചില പ്രതീക്ഷകളുണ്ടാകാം ഇത് പൂര്‍ത്തീകരിക്കാൻ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യാം. സാമ്പത്തികകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അനുകൂലസമയം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം മറ്റുള്ളവരും പറ്റാം. പരമാവധി സ്വന്തം കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുക. പണമിടപാടില്‍ ബന്ധുക്കളുമായുള്ള ബന്ധം പ്രശ്നത്തിലാകാതെ നോക്കുക. ബിസിനസില്‍ പ്രവര്‍ത്തിക്കുന്നതിന് ഫലം കാണും. ദാമ്പത്യബന്ധം മനോഹരമായി പോകാം. മോശം ചിന്താഗതികളും പ്രവണതകളുമുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുക. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഫോണ്‍കോളിലൂടെ പ്രധാനപ്പെട്ട സന്ദേശം ലഭിക്കും. അത് ഉടൻ തന്നെ പ്രാവര്‍ത്തികമാക്കാൻ നോക്കണം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ സമയം ചെലവിടും. ഭാവിപദ്ധതികള്‍ മെനയുമ്പോള്‍ നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. കടം നല്‍കിയ പണം തിരികെ ലഭിക്കും. പങ്കാളിയുടെ പിന്തുണ എപ്പോഴും നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. മൈഗ്രേയ്ൻ തലവേദനയ്ക്ക് സാധ്യത.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ സ്വന്തം കാര്യങ്ങള്‍ നോക്കുക. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന സ്ട്രെസിന് പരിഹാരമുണ്ടാകും. എന്തെങ്കിലും ചെയ്യാൻ പോകും മുമ്പ് അതിന്‍റെ നെഗറ്റീവ് - പൊസിറ്റീവ് ആയ വശങ്ങള്‍ പരിശോധിക്കുക. വസ്തു ഇടടപാടില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കരുത്. പ്രതീക്ഷ കൂടുന്നതിന് അനുസരിച്ച് നിരാശയും കൂടാം. ദേഷ്യം നിയന്ത്രിക്കുക. ബിസിനസില്‍ പുതിയ പദ്ധതികള്‍ക്ക് അനുകൂലസമയം. ദാമ്പത്യബന്ധം സുഖകരമായി തുടരും. മെഡിക്കല്‍ ചെക്കപ്പ് പതിവായി ചെയ്യുക.

ധനു രാശിയിൽ ജനിച്ചവര്‍...

ഇന്ന് അധികസമയവും വീട്ടുജോലികളില്‍ തന്നെ മുഴുകാം. മതസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാം. നിങ്ങളോട് മറ്റുള്ളവര്‍ക്കുള്ള ആദരം കൂടാം. മടി പിടിക്കാതെ നോക്കുക. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സംശയ സ്വഭാവം നിങ്ങളെയും മറ്റുള്ളവരെയും ഒരുപോലെ ബാധിക്കാം. പുതിയ കാര്യങ്ങള്‍ക്ക് അനുകൂലമായ സമയം. ഓഫീസ് ജോലിയിലുള്ളവര്‍ പരസ്പരം സ്നേഹത്തിലും സഹകരണത്തിലും നീങ്ങാം. കുടുംബത്തോടൊപ്പം വിനോദപരിപാടികളില്‍ മുഴുകാം.

മകരം രാശിയിൽ ജനിച്ചവര്‍...

അടുത്തൊരു ബന്ധുവിന്‍റെ പ്രശ്നം പരിഹരിക്കാൻ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും അഭിനന്ദിക്കപ്പെടും. ശുഭവാര്‍ത്തകള്‍ തേടിയെത്താം. ചിലര്‍ നിങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കാം. ജോലിയും വീടും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുക. വീട്ടുകാര്യങ്ങളെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകാം. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. 

കുംഭം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം ഷോപ്പിംഗ്- സിനിമ എന്നിവയ്ക്കെല്ലാം സാധ്യത. നിങ്ങളെടുത്ത പ്രധാനപ്പെട്ട തീരുമാനത്തിന് അഭിനന്ദനം ലഭിക്കാം. സാമ്പത്തികകാര്യങ്ങളില്‍ പ്രത്യേകിച്ച് നേട്ടമില്ല. ഇതിനാല്‍ നിരാശ അനുഭവപ്പെടാം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത.

മീനം രാശിയിൽ ജനിച്ചവര്‍...

വീട്ടുജോലികളില്‍ മുഴുകാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടും. കൃത്യ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കും. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അടുത്ത സുഹൃത്തുമായി ബന്ധപ്പെട്ട് മോശം വാര്‍ത്ത കേള്‍ക്കാം. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നിന്ന് കാര്യങ്ങള്‍ ചെയ്യും. സാഹസിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. 

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍