Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jul 10, 2022, 04:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

ബിസിനസില്‍ മെച്ചമോ? കാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസ പാതി ഏത്? യാത്രകളിലും മറ്റുള്ളവരോടുള്ള ഇടപാടുകളിലും ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

പൊതുവേ അനുകൂലമായ സമയം. ആത്മവിശ്വാസവും കാര്യപ്രാപ്തിയും വര്‍ധിക്കും. ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. വൈകാരികമായി അല്‍പം മോശമാകാം. ഓഫീസിലെ പ്രശ്നങ്ങള്‍ തുടരാം. പ്രണയബന്ധം കൂടുതല്‍ ഊഷ്മളമാകും. ആരോഗ്യസ്ഥിതി തൃപ്തികരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ദിവസത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ അനുകൂലം. അമിത ആത്മവിശ്വാസവും അഹംഭാവവും സൗഹൃദങ്ങളെ ബാധിക്കാം. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് കരുതല്‍ ആവശ്യമായ സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍ വരാം. ജോലിസ്ഥലത്ത് ചില്ലറ പരാതികളുയരാം. കുടുംബത്തോടൊപ്പം അല്‍പം സമയം ചെലവിടാൻ ശ്രദ്ധിക്കുക. തോള്‍ വേദന, പേശീ വേദന എന്നിവയ്ക്ക് സാധ്യത.

മിഥുനം രാശിയിൽ ജനിച്ചവര്‍...

നിങ്ങളില്‍ മറഞ്ഞിരിക്കുന്ന കഴിവുകള്‍ വെളിപ്പെടാം. പുതിയ കാര്യങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഉണ്ടാക്കാം. അമിതമായ ചര്‍ച്ചകള്‍ ഒരു വിഷയത്തിലും വേണ്ട, ഇത് കാര്യങ്ങള്‍ കൈവിടാനിടയാക്കാം. പുറമെ നിന്നുള്ള ഇടപെടലുകള്‍ക്കും അവസരം നല്‍കേണ്ട. ദാമ്പത്യബന്ധത്തില്‍ ആശയവൈരുധ്യങ്ങള്‍ വരാം. ശരീരവേദനയ്ക്ക് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിജയം.ദിവസത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ അനുകൂലം. ഒരുപക്ഷേ ഒരു യാത്ര പോയേക്കാം. വിചാരിക്കാത്ത ചെലവുകള്‍ വരാം. നിങ്ങളുടെ ദേഷ്യം മൂലം ഏതെങ്കിലും അടുപ്പമുള്ളവരുമായി പ്രശ്നങ്ങളുണ്ടാകാം. ബിസിനസില്‍ പുതിയ ചുവടുവയ്പുകളുണ്ടാകാം. പ്രണയബന്ധം ഊഷ്മളമാകും. ഗ്യാസ്- അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ വരാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. വസ്തു സംബന്ധിച്ച ഇടപാടിന് സാധ്യത. എന്തെങ്കിലും കളവ് പോകാനായി സാധ്യതയുണ്ട്, അതുകൊണ്ട് സൂക്ഷിക്കുക. വൈകാരികതയ്ക്ക് മുകളില്‍ തീരുമാനങ്ങളെടുക്കാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കീഴുദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിച്ച് ചെലവിടാൻ സമയം കിട്ടാതെയാകാം. ആരോഗ്യസ്ഥിതി തൃപ്തികരം.

കന്നി രാശിയിൽ ജനിച്ചവര്‍...

പ്രണയബന്ധമുപേക്ഷിക്കാൻ സാധ്യത. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. ചില പണമിടപാടുകളില്‍ വിഷമം നേരിടാം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാൻ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ബിസിനസില്‍ മെച്ചം.ജോലിത്തിരക്ക് മൂലം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിച്ച് സമയം ചെലവിടാൻ കഴിഞ്ഞെന്ന് വരില്ല. തളര്‍ച്ച, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

ജോലിയില്‍ ശ്രദ്ധ നല്‍കേണ്ട സമയം. മടിയില്‍ മുങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഇത് മുഖേന വിജയം വഴുതിപ്പോകാം. മനസ് അസ്വസ്ഥമാകാനും ദേഷ്യം വര്‍ധക്കാനും സാധ്യത. വീട് നന്നാക്കാനുള്ള പദ്ധതി പുനര്‍ചിന്തിക്കുക. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ആളുകളെ വിശ്വാസത്തിലെടുക്കുമ്പോള്‍ നല്ലതുപോലെ ചിന്തിക്കുക. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യസ്ഥിതിയും നന്നായിരിക്കും.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ദിനചര്യകളില്‍ വരുത്തുന്ന മാറ്റം നല്ല ഫലം കൊണ്ടുവരാം. വസ്തു ഇടപാടില്‍ ലാഭം. വൈകാരികത നിയന്ത്രിക്കേണ്ടതുണ്ട്. കാരണം അടുപ്പമുള്ളവരുമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് കാര്യങ്ങളില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശം തേടാം. പ്രണയബന്ധത്തില്‍ നിങ്ങളുടെ ദേഷ്യം മൂലം അകല്‍ച്ചയുണ്ടാകാം. പൊതുവേയുള്ള അസ്വസ്ഥത ശരീരത്തെ ബാധിക്കാം. തളര്‍ച്ചയും മടിയും നേരിടാം. 

ധനു രാശിയിൽ ജനിച്ചവര്‍...

വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരാം. കുടുംബത്തില്‍ എല്ലാവരിലും പ്രതീക്ഷയും ആകാംക്ഷയും നിറയാം. എന്നാല്‍ പുതുക്കിപ്പണിയലിലേക്ക് കടക്കും മുമ്പ് തന്നെ ബഡ്ജറ്റ് തയ്യാറാക്കാൻ ഓര്‍ക്കുക. കാരണം ഇതുവഴി ചില നഷ്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ആവശ്യമെങ്കില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശവും തേടാം.  അടുപ്പമുള്ള ഒരാളുമായി തര്‍ക്കം വരാം. ഇത് മനസിനെ മോശമായി ബാധിക്കാം. ജോലിഭാരം കൂടാം. സമ്മര്‍ദ്ദങ്ങള്‍ ദഹനപ്രശ്നങ്ങളുണ്ടാക്കാം. 

മകരം രാശിയിൽ ജനിച്ചവര്‍...

ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ വരാം. ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ചര്‍ച്ചകള്‍ കുറച്ച് കൂടുതല്‍ ജോലി ചെയ്യാം. അധികം ആരുടെയും ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതില്ല. യാത്രയില്‍ ചെലവ് വരാം. തൊഴില്‍ തേടുന്നവര്‍ക്ക് ഗുണകരമായ അവസരങ്ങള്‍ വരാം. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമായി പോകും. ചുമയ്ക്ക് സാധ്യത. 

കുംഭം രാശിയിൽ ജനിച്ചവര്‍...

നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകാ. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാൻ സാധിക്കും. സാമൂഹിക സേവനത്തിന് സാധ്യത. അധിക ചെലവുകള്‍ ഉണ്ടാകാമെന്നത് കൊണ്ട് ബഡ്ജറ്റ് അനുസരിച്ച് മുന്നോട്ട് പോവുക. സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം വരാം. ബിസിനസില്‍ വിജയസാധ്യതകള്‍. പങ്കാളിയുടെ ഉപദേശം ഗൗരവത്തോടെ എടുക്കുക. ഇത് രക്ഷയായി വരാം. തളര്‍ച്ച, കാല്‍ വേദന എന്നിവയ്ക്ക് സാധ്യത. 

മീനം രാശിയിൽ ജനിച്ചവര്‍...

മുതിര്‍ന്നവരുടെ അനുഗ്രഹവും സഹകരണവും ഗുണം നല്‍കാം. വീട്ടില്‍ 'പോസിറ്റീവ്' ആയ അന്തരീക്ഷം നിറയും. നിങ്ങളുടെ ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അനിഷ്ടസംഭവങ്ങളുണ്ടാകാം. കുട്ടികളുമായി കൂടുതല്‍ സമയം ചെലവിടുന്നത് നല്ലത്. മേലുദ്യോഗസ്ഥൻ നിങ്ങളില്‍ തൃപ്തരാകാം. കുടുംബത്തില്‍ ആഘോഷപരിപാടികള്‍ക്ക് സാധ്യത. ആരോഗ്യനില തൃപ്തികരം.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍