Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jul 24, 2022, 04:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

ജോലിസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ബിസിനസില്‍ പുരോഗതിയോ? കുടുംബാന്തരീക്ഷം നല്ലതാകാൻ എന്തെല്ലാം ചെയ്യാം? അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

മുടങ്ങിക്കിടന്ന കാര്യങ്ങള്‍ മുന്നോട്ടുപോകും. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കുക. പുതിയ നിക്ഷേപം തുടങ്ങും മുമ്പ് നല്ലതുപോലെ പരിശോധിക്കുക. തൊഴിലിടത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. പ്രണയബന്ധത്തില്‍ പങ്കാളിയുടെ വികാരങ്ങളെ മാനിക്കാൻ ശ്രദ്ധിക്കുക.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ശാരീരികമായും മാനസികമായും പോസിറ്റീവായിരിക്കും. പല പ്രധാന തീരുമാനങ്ങളും എളുപ്പത്തിലെടുക്കാൻ കഴിഞ്ഞേക്കും. ചെറുപ്പക്കാര്‍ക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള കാര്യങ്ങളില്‍ വിജയം. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുക. ബിസിനസ് കാര്യങ്ങള്‍ അല്‍പം മന്ദഗതിയില്‍ നീങ്ങാം. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്.

മിഥുനം രാശിയിൽ ജനിച്ചവര്‍...

വിജയത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുക. മനശക്തി കൊണ്ട് ചില നല്ല കാര്യങ്ങള്‍ നേടാം. തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടാതിരിക്കുക. ബിസിനസില്‍ ആദര്‍ശപരമായ മാറ്റങ്ങള്‍ വരുത്തുന്നത് നല്ല ഫലം നല്‍കാം. ദാമ്പത്യബന്ധം സുഖകരമായിരിക്കും. ദേഷ്യം- സമ്മര്‍ദ്ദം എന്നിവയുണ്ടാകാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മൂലം ആശ്വാസം ലഭിക്കാം. വ്യക്തിപരമായ കാര്യങ്ങള്‍ക്കും ശ്രദ്ധ നല്‍കാൻ സാധിക്കും. ബിസിനസില്‍ പുതിയ പങ്കാളികളെ കണ്ടെത്തുന്നതിലും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിലും കാര്യമായ ചര്‍ച്ചകള്‍ നടത്തുക. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. തളര്‍ച്ച- പേശവേദന എന്നിവയ്ക്ക് സാധ്യത.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ജോലിത്തിരക്കുകള്‍ അല്‍പം മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഇതുവഴി ഉന്മേഷം വര്‍ധിക്കാം. ജോലികള്‍ സമാധാനപൂര്‍വം ചിന്തിച്ച ശേഷം മാത്രം പൂര്‍ത്തീകരിക്കുക. ഏത് മോശം സാഹചര്യത്തിലും സംയമനം കൈവിടാതിരിക്കുക. നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കാത്ത ചില കാര്യങ്ങള്‍ നടന്നേക്കാം. കുടുംബാന്തരീക്ഷം നല്ലതായിരിക്കും.

കന്നി രാശിയിൽ ജനിച്ചവര്‍...

പൊതുവേ അനുകൂല സമയം. സഹായമാവശ്യമുള്ളവര്‍ക്ക്, അത് വീട്ടിലെ മുതിര്‍ന്നവരടക്കം ആശ്രയമാകാൻ സാധിക്കും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. വരുമാനം മെച്ചപ്പെടാം. ഗ്യാസ്- മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

രാഷ്ട്രീയപരമായും മതപരമായും നല്ല സമയം. ഗുണമുള്ള ബന്ധങ്ങള്‍ ഉണ്ടാകാം. ചെറുപ്പക്കാര്‍ക്ക് പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധ മാറാതെ നോക്കുക. ബസിനസില്‍ മാര്‍ക്കറ്റിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കുക.  വീട്ടിലെ ആരുടെയെങ്കിലും വിജയം ആകെ സന്തോഷം നല്‍കാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പ്രശ്നപരിഹാരങ്ങളില്‍ ഇടപെടാം. ഇത് വ്യക്തിത്വത്തെ ഉയര്‍ത്താം. വീട്ടാവശ്യങ്ങളുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ ഉള്‍പ്പെടാം. വീട്ടിലെ ബഡ്ജറ്റ് ശ്രദ്ധിക്കുക. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സന്ധി ചെയ്യാതിരിക്കുക. കുടുംബത്തില്‍ നല്ല അന്തരീക്ഷം. തളര്‍ച്ച തോന്നാൻ സാധ്യത. 

ധനു രാശിയിൽ ജനിച്ചവര്‍...

അപരിചിതരില്‍ നിന്ന് ഗുണം ലഭിക്കാം. കുട്ടികളില്‍ നിന്ന് ശുഭവാര്‍ത്തയുണ്ടാകാം. ആത്മവിശ്വാസക്കുറവ് നേരിടാം. യോഗ ഗുണം ചെയ്യും. തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ ചപലമായ സ്വഭാവം വീട്ടുകാരില്‍ ബുദ്ധിമുട്ടുണ്ടാക്കാം. 

മകരം രാശിയിൽ ജനിച്ചവര്‍...

വ്യക്തിപരമായും സാമ്പത്തികപരമായുമുള്ള മുന്നേറ്റങ്ങള്‍ക്ക് ചില പദ്ധതികള്‍ ആവിഷ്കരിക്കാം. വീട്ടില്‍ ചില പുതുക്കിപ്പണിയലുകള്‍ക്ക് സാധ്യത. കുട്ടികളോടൊപ്പം സമയം ചെലവിടുന്നത് വഴി സന്തോഷമുണ്ടാകാം. ബിസിനസില്‍ അനുഭവപരിചയമുള്ളവരുടെ സഹായത്താല്‍ പുതിയ ഓര്‍ഡറുകള്‍ കിട്ടാം. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. ആരോഗ്യനിലയില്‍ നേരിയ പ്രശ്നങ്ങള്‍. 

കുംഭം രാശിയിൽ ജനിച്ചവര്‍...

മനസന്തോഷം ആത്മീയ സന്തോഷം എന്നിവ ലഭിക്കും. വിചാരിച്ച കാര്യങ്ങള്‍ വിചാരിച്ച സമയത്ത് തീര്‍ക്കാൻ സാധിക്കും. വളര്‍ച്ചയ്ക്ക് ആവശ്യമായ രീതിയില്‍ അല്‍പം സ്വാര്‍ത്ഥത കാണിക്കാം. ജീവിതത്തില്‍ എല്ലാമുണ്ടെങ്കിലും ഏകാന്തത അനുഭവപ്പെടാം. നെഗറ്റീവ് ചിന്ത വരാതെ സ്വയം പ്രചോദനം നല്‍കി നില്‍ക്കുക. വീട്ടില്‍ പ്രധാന കാര്യങ്ങളില്‍ ചര്‍ച്ചയുണ്ടാകാം. സീസണലായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

മീനം രാശിയിൽ ജനിച്ചവര്‍...

പൊതുവേ അനുകൂലസമം. മടി വിട്ട് ജോലിയില്‍ സമര്‍പ്പണത്തോടും ആത്മവിശ്വാസത്തോടും നില്‍ക്കുക. കാലം പുതിയ വിജയങ്ങള്‍ കാത്തുവയ്ക്കുന്നു. വരുമാനം കൂടാം. കുട്ടികള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ കേട്ടും പരിഹാരം നിര്‍ദേശിച്ചും സമയം ചെലവിടുക. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കൈകാര്യം ചെയ്യാം. സന്ധിവേദനയ്ക്ക് സാധ്യത.

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍