വസന്തപഞ്ചമി ; ഈ ​ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Published : Jan 26, 2023, 01:52 PM IST
വസന്തപഞ്ചമി ; ഈ ​ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Synopsis

കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജവയ്ക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങൾ സരസ്വതിയുടെ കാൽക്കൽ വെച്ച്‌ പൂജിക്കുന്നു.   

വസന്ത പഞ്ചമിക്ക് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ  പഞ്ചമി ആണ്‌ വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്‌. വിദ്യാരംഭത്തിന്റെ ദിവസമാണ്‌ വസന്ത പഞ്ചമി. പതംഗങ്ങളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം. 

ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക. മാർച്ച്‌ അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ. 26 ജനുവരി 2023 യ്ക്ക് ആണ് ഇത് വർഷം വസന്ത പഞ്ചമി. 

കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജവയ്ക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങൾ സരസ്വതിയുടെ കാൽക്കൽ വെച്ച്‌ പൂജിക്കുന്നു. 

കവികളുടെ പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായ വാസന്ത പഞ്ചമിയും ഇതേ ദിവസം തന്നെ ആണെന്ന് കരുതപ്പെടുന്നു . അനുരാഗത്തില് ‍ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയപ്പെട്ടതാക്കുന്നു . 
പഞ്ചാബിൽ കടുക് പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയാവുന്ന കാലമാണിത്. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നത്‌ ഈ ദിവസമാണ്‌. 

ഹിന്ദു ദേവതയായ സരസ്വതിയുടെ ബഹുമാനാർത്ഥം സരസ്വതി പൂജ എന്നും അറിയപ്പെടുന്ന വസന്ത പഞ്ചമി , വസന്ത ത്തിന്റെ ആഗമനത്തിനുള്ള ഒരുക്കങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഉത്സവമാണ് . ഇന്ത്യൻ മതങ്ങളിൽ പ്രദേശത്തിനനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ഉത്സവം ആഘോഷിക്കുന്നത്. നാൽപ്പത് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന ഹോളികയ്ക്കും ഹോളിക്കുമുള്ള തയ്യാറെടുപ്പിന്റെ തുടക്കവും വസന്ത പഞ്ചമി അടയാളപ്പെടുത്തുന്നു.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob:9846033337 

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം