
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ഔദ്യോഗിക യാത്ര ആവശ്യമായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വിഷയങ്ങൾ പഠിക്കാനായി ചേരും. മാധ്യമ പ്രവർത്തകർക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകും. തൊഴിലിന് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാവും. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ആഡംബര വസ്തുക്കൾക്ക് ധാരാളം പണം ചെലവഴിക്കും. പുതിയ വാഹനം വാങ്ങാൻ സാധിക്കും.
ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സ്വന്തമായി വീട് വാങ്ങാൻ കഴിയും. ഗുണദോഷ സമ്മിശ്രമായ കാലമാണിത്. വരുമാനം മെച്ചപ്പെടും. പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകാം. തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജോലി തേടുന്നവർക്ക് ഒന്നിലധികം അവസരങ്ങൾ വന്നുചേരും. പിതൃ സ്വത്ത് കൈവശം വന്നുചേരാനും ഇടയു ണ്ട്.
മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
പുതിയ ജോലിയിൽ പ്രവേശിക്കാനോ നി ലവിലെ ജോലിയിൽ പ്രമോഷൻ ലഭിക്കാനോ ഇടയാകും. കാർഷിക മേഖലയിൽ നിന്നും വർദ്ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി മാറും. അടുത്ത ഒരു സുഹൃത്തുമായി തർക്കമുണ്ടാവാൻ ഇടയുണ്ട്. തീർത്ഥയാത്രയിൽ പങ്കെടുക്കും. കായിക മത്സരങ്ങളിൽ വിജയം നേടും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തികമായി ഏറെ ഗുണകരമായ ഒരു മാസമാണിത്. ഭാഗ്യം കൊണ്ട് ചിലകാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.സ്വന്തമാ യി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. പുതിയ ബി സിനസ് തുടങ്ങാൻ സാധിക്കും. സ്വർണാ ഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. കൃഷിയിൽ നിന്ന് നേട്ടങ്ങൾ വർദ്ധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങൾക്കും തടസ്സം നേരിടും. വീട് വിട്ട് കഴിയേണ്ടതായി വരാം. ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാനും ഇടയുണ്ട്. എടുത്തു ചാടിയുള്ള പ്രവർത്തികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. ബന്ധജനങ്ങളെ സന്ദർശിക്കാൻ ഇടയാകും. ആരോഗ്യം തൃപ്തികരമാണ്. ചിലർക്ക് പുതിയ ജോലിക്കും അവസരങ്ങൾ തെളിയും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സർക്കാരിൽ നിന്ന് ചില അംഗീകാരങ്ങൾ നേടിയെടുക്കാൻ സാധിക്കും. നിക്ഷേപങ്ങളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. പെട്ടെന്ന് വിവാഹം നിശ്ചയിക്കേണ്ടത് ആയിട്ട് വരാം. പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് ചില പ്രതിബന്ധങ്ങൾ നേരിടും. ഈ ശ്വരാധീനമുള്ള കാലമായതിനാൽ വലിയ ദോഷമില്ല.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലത്. ശത്രുക്കൾ കൂടുതൽ പ്രബലരാകും. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. പുതിയ വഴികളിലൂടെ പണം കൈവശം വന്നുചേരും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. തീരുമാനിച്ച യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. നേരത്തെ പൂർത്തിയാക്കാൻ കഴിയാതിരുന്ന ചില ഉത്തരവാദിത്തങ്ങൾ ഇപ്പോൾ നടത്താൻ കഴിയും.
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
പുതിയ ചുമതലകൾ ഏറ്റെടുക്കും. ഉന്നത വ്യക്തികളെ കൊണ്ട് പ്രയോജനം ഉണ്ടാകും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ കഴിയും. പുണ്യസ്ഥലങ്ങളിൽ സന്ദർശിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴി യും. പ്രതീക്ഷിക്കുന്നിടത്തു നിന്നെല്ലാം സഹായം ലഭിക്കും. ബന്ധ ജനങ്ങളെ സന്ദർശിക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. വീട്ടിൽ നിന്നും അകന്നു കഴിയേണ്ടി വരാം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നു. സുഹൃത്തു ക്കളെ കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ ആകും. ഭൂമിയിൽ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. എതിരാളികളെ പരാജയപ്പെടുത്താൻ കഴിയും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2)
സ്വർണാഭരണങ്ങളും മറ്റും സമ്പാദിക്കാൻ കഴിയും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.വസ്തു ഇടപാടുകളിൽ അപകരമായി മാറും.കാർ ഷിക രംഗത്ത് കൂടുതൽ നേട്ടങ്ങൾ പ്രതീ ക്ഷിക്കാം. പുതിയ തീരുമാനങ്ങൾ ഗുരു ജനങ്ങളുടെ ആശിർവാദത്തോടെ എടു ക്കാനായി ശ്രദ്ധിക്കുക. വിദ്യാർഥികൾ പഠ നകാര്യങ്ങളിൽ അലസരാകും.
കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)
പുതിയ വരുമാനമാർഗങ്ങൾ തെളിയും. വാഹനം വാങ്ങാൻ സാധിക്കും. യാത്രക ൾ ഗുണകരമായി മാറും. പുതിയ ജോലി തേടുന്നവർക്ക് അത് ലഭിക്കും.ആരോഗ്യ ത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.അലസത വർധിക്കാൻ ഇടയുണ്ട്. പലകാര്യങ്ങളും മന്ദഗതിയിൽ ആകാം. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം തെളിയും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെ യ്യാൻ സാധിക്കും. പുതിയ ചുമതലുകൾ ഏറ്റെടുക്കും. പ്രണയിതാക്കളുടെ വിവാഹം നടക്കും. ആത്മീയ കാര്യങ്ങൾ താല്പര്യം കുറയും. സുഹൃത്തുക്കൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാവും. പ്രതീക്ഷിച്ചിരിക്കാത്ത ചില യാത്രകൾ ചെയ്യേണ്ടതായി വരും. കടം കൊടുത്ത പണം മടക്കി കിട്ടും. വിശേഷ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)