Valentine's Day : വാലന്റൈൻസ് ഡേയ്ക്ക് വജ്രം സമ്മാനമായി നൽകിയാൽ...

Web Desk   | Asianet News
Published : Feb 11, 2022, 04:52 PM ISTUpdated : Feb 11, 2022, 05:00 PM IST
Valentine's Day :  വാലന്റൈൻസ് ഡേയ്ക്ക് വജ്രം സമ്മാനമായി നൽകിയാൽ...

Synopsis

ശുക്രന്റെ രത്നമായ വജ്രം ഈ ദിനത്തിൽ സമ്മാനമായി നൽകുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.ഞാൻ നിന്നെ പ്രേമിക്കുന്നു എന്നാണ് ഇത് നൽകുന്നതിലൂടെ പറയുന്നത്. വിവാഹം പെട്ടെന്ന് നടക്കാൻ  ഇത് ഉപകാരപ്പെടുന്നു.  

പ്രണയത്തിന്റെ ഗ്രഹം ശുക്രനാണ്. ശുക്രന്റെ രത്നമായ വജ്രം ഈ ദിനത്തിൽ സമ്മാനമായി നൽകുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.ഞാൻ നിന്നെ പ്രേമിക്കുന്നു എന്നാണ് ഇത് നൽകുന്നതിലൂടെ പറയുന്നത്. വിവാഹം പെട്ടെന്ന് നടക്കാൻ  ഇത് ഉപകാരപ്പെടുന്നു. 

പ്രണയത്തിന്റെ നൈർമ്മല്യം അന്തരീക്ഷത്തിലേക്ക് ഊളിയിട്ടു ഇറങ്ങുന്ന ദിവസമാണ് ഫെബ്രുവരി 14 അല്ലെങ്കിൽ വാലന്റൈൻസ് ഡേ. പ്രേമം ഒരു വണ്ടിനെപ്പോലെ മനസ്സിലേക്ക് മൂളികൊണ്ടു വീണ്ടും വന്നിരിക്കുന്നു. പഴയ പ്രണയം പലരും പൊടി തട്ടി എടുക്കുന്നതും ഈ ദിവസമാണ്.

ശിവനെ പ്രണയിച്ച പാർവ്വതിയും,കൃഷ്ണനെ പ്രണയിച്ച സത്യഭാമയെയും,അരയന്നത്തിനെ ദൂതിനയച്ച നള ദമയന്തിയെയും,താമര ഇലയിൽ പ്രണയ ലേഖനം എഴുതിയ ശകുന്തളയും മറ്റും.

നമ്മുടെ മനസിൽ സ്ഥിര പ്രതിഷ്ഠ നേടിയ പ്രണയ കഥാപാത്രങ്ങളാണ്. ഈ ദിവസം പനിനീർ പുഷ്പം തൊട്ട് ഡയമണ്ട് പെന്ററ്റ് വരെ സമ്മാനമായി നൽകുന്നു. പിങ്ക് വർണ വസ്ത്രം ധരിച്ചു പ്രണയം പ്രകടിപ്പിക്കുന്നു. സെന്റ്വാലന്റൈൻ ദിനം ഏതൊരു മനസിനെയും പ്രണയാതുരമാക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more : മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം