Sashti Viratham 2023 : ഷഷ്‌ഠി വ്രതം ; എങ്ങനെയാണ് അനുഷ്‌ഠിക്കേണ്ടത് ?

Published : Aug 06, 2023, 03:37 PM IST
Sashti Viratham 2023 :  ഷഷ്‌ഠി വ്രതം ; എങ്ങനെയാണ് അനുഷ്‌ഠിക്കേണ്ടത് ?

Synopsis

ഷഷ്ടി വൃതം സാധാരണയായി എടുക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടാണ്. അതോടൊപ്പം തന്നെ ഗൃഹദോഷങ്ങൾ ക്കും സർപ്പ ദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് പരിഹാരമാണ്.

ശിവ പുത്രനായ സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. ഷഷ്ടി വൃതം സാധാരണയായി എടുക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടാണ്. അതോടൊപ്പം തന്നെ ഗൃഹദോഷങ്ങൾ ക്കും സർപ്പ ദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് പരിഹാരമാണ്.സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രത മനുഷ്ടിക്കേണ്ടത്.

വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനമായി കഴിയണം. ഷഷ്ഠി വ്രതോൽപത്തിക്കു പിന്നിലൊരു കഥ യുണ്ട്. ഒരിക്കൽ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മിൽ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാൽ അസുരൻ തന്നെയും സുബ്രഹ്മണ്യനെയും ദേവകൾക്കും മറ്റുള്ളവർക്കും അദൃശനാക്കി. ഭഗവാനെ കാണാതെ പാർവ്വതി വിഷമിച്ചു.

ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളിൽ ഭഗവാൻ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാർക്ക് മുന്നിൽ ഭഗവാ ൻ പ്രത്യക്ഷനായി. ശത്രു നശിച്ചതു കണ്ടപ്പോൾ എല്ലാവരും ഷഷ് ഠി നാളിൽ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയ റുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തി ലിരിക്കുന്ന ഒരു കഥ.

പ്രണവത്തിൻറെ അർത്ഥം പറഞ്ഞു തരണ മെ ന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ ഒരിക്കൽ ബ്രഹ്മാ വിനെ തടഞ്ഞു നിർത്തി.ഞാൻ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിൻറെ മറുപടിയിൽ തൃപ്ത നാകാതെ സുബ്രഹ്മണ്യൻ കയറുകൊണ്ട് ബ്ര ഹ്മാവിനെ വരിഞ്ഞു കെട്ടി.

ഒടുവിൽ ശ്രീ പരമേശ്വരൻ വന്നെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാൻ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യൻ പശ്ഛാത്താപത്തോടെ സർപ്പവേഷം പൂണ്ടു. പുത്രൻറെ സർപ്പരൂപ്യം മാറ്റാൻ പാർവ്വതി പരമേശ്വരന്റെ നിർദേശം അനുസരിച്ച് ഷഷ്ഠി വ്രതം അനുഷ്ടിച്ചു.

മുരുകൻ പൂർവരൂപം  പ്രാപിച്ചു .പാർവതി 108 ഷഷ്ഠി വ്രതങ്ങൾ ഒൻപതു വർഷങ്ങൾ കൊണ്ട് അനുഷ്ടിച്ചു എന്നാണ് വിശ്വാസം.
പയ്യന്നൂർ ,പെരുന്ന, പെരളശ്ശേരി, മക്രേരി ,തൃ ക്കുന്നപ്പുഴ, കിടങ്ങൂർ, കുമര നെല്ലൂർ, ഉള്ളൂർ, ഉദയനാപുരം, എളംകുന്നപ്പുഴ, വൈറ്റില, ഹരിപ്പാട് തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ.

തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ് 

ഫോൺ നമ്പർ: 9846033337

വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം