Solar Eclipse 2022 : സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസം ; ഗ്രഹണം നൽകുന്ന പാഠം

By Dr P B RajeshFirst Published Oct 26, 2022, 11:58 AM IST
Highlights

പറന്നു നടന്നിരുന്ന കിളികൾ ചേക്കേറുന്നു. അന്തരീക്ഷം ഭീതിജനകമാകുന്നു. കാലചക്രം ഉരുണ്ടു വരുമ്പോൾ ഇനിയും ഗ്രഹണം വരികയും പോവുകയും ചെയ്യും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മാറിമാറി വരും. ഒരു ഗ്രഹണത്തിനും സൂര്യനെയും ചന്ദ്രനെയും എക്കാലത്തേക്കും മറച്ചുവയ്ക്കാൻ ആവുകയുമില്ല. 

പ്രപഞ്ച സൃഷ്ടാവായ സൂര്യനെ പോലും മറയ് ക്കാൻ കുറച്ചുനേരത്തേക്ക് എങ്കിലും സാധി ക്കും എന്നാണ് ഗ്രഹണം നമ്മളെ പഠിപ്പിക്കുന്ന പാഠം. എന്നും ആരും ഒരുപോലെ നിലനിൽക്കില്ല,ശോഭിക്കില്ല എന്നും ഇതിന് അർത്ഥമുണ്ട്. സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. 

ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്നതാണ് പൂർണ ചന്ദ്രഗ്രഹണം. ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് വിസരണവും അപവർത്തനവും വഴി അവിടെ എത്തുന്ന വെളിച്ചത്തിൽ ചന്ദ്രൻ മങ്ങിയ ചെമ്പു നിറത്തിൽ കാണപ്പെടും.  മന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ പെട്ടെന്ന് സ്ഥാനം നഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിൽ അവസാനം സംഭവിച്ചതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടേത്. ഒരു സമയമുണ്ട് എല്ലാത്തിനും എന്ന് പറയുന്നതും ഇതുകൊണ്ട് കൂടിയാണ്. ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കും" എന്നാണ് പഴം ചൊല്ല്. അതുവരെ ശുദ്ധമായിരുന്ന അന്തരീക്ഷം വിഷലിപ്തമാകുന്നു.

പറന്നു നടന്നിരുന്ന കിളികൾ ചേക്കേറുന്നു. അന്തരീക്ഷം ഭീതിജനകമാകുന്നു. കാലചക്രം ഉരുണ്ടു വരുമ്പോൾ ഇനിയും ഗ്രഹണം വരികയും പോവുകയും ചെയ്യും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മാറിമാറി വരും. ഒരു ഗ്രഹണത്തിനും സൂര്യനെയും ചന്ദ്രനെയും എക്കാലത്തേക്കും മറച്ചുവയ്ക്കാൻ ആവുകയുമില്ല. സൂര്യ ശോഭയോടെ മടങ്ങി വരാൻ സാധിക്കുന്ന തേജസികളായി മാറാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. 

Read more  വീട്ടിൽ താമര നട്ടു വളർത്തിയാൽ ഐശ്വര്യം

മാനത്ത് രാഹു, കേതു എന്ന രണ്ട് സ്ഥാനങ്ങൾ ഉണ്ടെന്നും അവ ഭൂമിയുടെ ഇരുവശത്തും ആണെന്നും സൂര്യചന്ദ്രന്മാർ ഒന്നിച്ച് അവയിൽ ഒന്നിൽ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നതെന്നും ഒന്നിൽ സൂര്യനും മറ്റതിൽ ചന്ദ്രനും വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കു ന്നതെന്നും മനസ്സിലായതിന്റെ സൂചനയാണ് രാഹുകേതു കഥ.

തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant
Mobile number : 9846033337

 

click me!