Asianet News MalayalamAsianet News Malayalam

വീട്ടിൽ താമര നട്ടു വളർത്തിയാൽ ഐശ്വര്യം

കേരളത്തിൽ ഇന്ന് മട്ടുപ്പാവ് താമരകൃഷിയായി ഇത് വികസിച്ചു വരുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് വീടിന് വടക്ക് കിഴക്ക് ഭാഗത്ത് താമരക്കുളം നിർമ്മിക്കുന്നത് ഉത്തമമാണ്.

how to grow lotus at home
Author
First Published Oct 22, 2022, 2:46 PM IST

ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജലനിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുക ളെ താമരയോട്‌ ഉപമിക്കാറുണ്ട്. താമര ഇതളു കൾ പോലെ ഉള്ള കണ്ണുകൾ ആയതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ പങ്കജാക്ഷൻ എന്ന് വിളിക്കുന്നത്. 

അരവിന്ദം,,,അംബുജം,കമലം,ജലജം,പത്മം,പങ്കജം,നളിനം,വനജം,വാരിജം,ശ്രീനികേതം,സരോജം തുടങ്ങിവ താമരയുടെ പര്യായങ്ങൾ ആണ്.ബ്രഹ്മാവ് ഇരിക്കുന്നത് താമരയിലാണ്.  ആയിരം ഇതളുള്ള താമരയിലാണ് സരസ്വതി ഇരിക്കുന്നത് എന്നാണ് വിശ്വാസം. അറിവ് വർ ദ്ധിക്കുമ്പോൾ ലാളിത്യവും ഉണ്ടാകും എന്നും ഇ തിന് അർത്ഥമുണ്ട്. സഹസ്രാര പത്മത്തെ യോഗ ശാസ്ത്രം  ഏഴാമത്തെ പ്രാഥമിക ചക്ര മായി കണക്കാക്കുന്നു. പിങ്ക് വർണ്ണത്തിലുള്ള താമര ലക്ഷ്മിയുടെ ഇരിപ്പിടമാണ്. അതിനാൽ പത്മിനി,പത്മപ്രിയ എന്ന പേരുകളിൽ മഹാലക്ഷ്മിയെ വിളിക്കുന്നു. 

ശകുന്തള പ്രേമ ലേഘനം എഴുതിയത് താമര യിലകളാണെന്ന് കാളിദാസൻ വർണിക്കുന്നു. മധുരമീനാക്ഷി ക്ഷേത്രത്തിലെ ശിവക്ഷേത്ര ത്തിന് സമീപമുള്ള കുളത്തിൽ നിന്നും സ്വർണ ത്താമര വിടർന്നു വന്നു എന്നാണ് ഐതിഹ്യം അതിനാൽ അതിൻറെ ഓർമ്മയ്ക്കായി കുളത്തിൽ സ്വർണത്തിന്റെ താമര നിർമ്മിച്ചു വെച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ നാല് കൈകളിൽ ഒന്നിൽ താമര പൂവാണ് ഉള്ളത്. ശ്രേഷ്ഠ മായ പൂജാ പുഷ്പങ്ങളിൽ ഒന്നാണിത്.

താമരയുടെ പൂവ് മരുന്നിന് ഉപയോഗിക്കും. കഫം,രക്തദോഷം,പിത്തം,ഭ്രമം,വിഷം, തണ്ണീർ ദാഹം, നേത്രരോഗം,ഛർദ്ദി മുതലായവക്ക് നന്ന്.താമരത്തണ്ടും കുരുവും പിത്തം,ഛർദ്ദി, രക്തദോഷം ഇവക്കു നല്ലതാണ്. താമരയുടെ കുരുവും തണ്ടും ഭക്ഷ്യയോഗ്യമാണ്. കേരളത്തിൽ ഇന്ന് മട്ടുപ്പാവ് താമരകൃഷിയായി ഇത് വികസിച്ചു വരുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് വീടിന് വടക്ക് കിഴക്ക് ഭാഗത്ത് താമരക്കുളം നിർമ്മിക്കുന്നത് ഉത്തമമാണ്.

Read more ആര്യവേപ്പ് - വിശ്വാസവും ഗുണങ്ങളും

 

Follow Us:
Download App:
  • android
  • ios