
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീ കൃഷ്ണജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോ ഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ആണ് ആചരിക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത് അതുകൊണ്ടുതന്നെ പലപ്പോഴും ഇത് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും രണ്ട് ദിവസമായി മാറുന്നു. ദ്വാപര യുഗത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം.
വസുദേവന്റെയും ദേവകിയുടെയും മകനായി മധുരയിൽ യദുവംശത്തിൽ ആണ് ശ്രീകൃഷ്ണൻ ജനിച്ചത്. യശോദയും നന്ദഗോപുരാണ് വർത്തമ്മയും വളർത്തച്ഛനും. ബല രാമൻ ,സുഭദ്ര അർദ്ധ സഹോദരങ്ങളാണ്. രാധ,രുഗ്മി ണി, സത്യഭാമ എന്നിവർ പത്നിമാരാണ്.
ഹൈന്ദവ പുരാണങ്ങൾ പ്രകാരം , പരാശക്തിയിൽ നിന്ന് ആവിർഭവിച്ച പഞ്ചദേവിമാരിൽ ഒരാളാണ് രാധ അഥവാ രാധാദേവി ശ്രേഷ്ഠയും സർവ്വസൗഭാഗ്യങ്ങൾ തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദസ്വ രൂപിണിയും ധന്യയും മാന്യയുമാണ് സാക്ഷാൽ രാധാ ദേവി.
ഹൈന്ദവ വിശ്വാസപ്രകാരം ആത്മാർഥ പ്രണയത്തിന്റെ ദേവിയാണ് രാധ. രാധയെ ആരാധിച്ചാൽ നല്ല പ്രണയം ലഭിക്കുമെന്നും വിശ്വാസമുണ്ട്. വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ജന്മാഷ്ടമി ഒരു പ്രധാന ഉത്സവമാണ്. ഈ ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീ കൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.
ജന്മാഷ്ടമി ആഘോഷിക്കുന്നത് ഉപവസിച്ചും പാട്ടുപാടി, ഒരുമിച്ച് പ്രാർത്ഥിച്ചും, പ്രത്യേക ഭക്ഷണം തയ്യാറാക്കിയും പങ്കിട്ടും,കൃഷ്ണ അല്ലെങ്കിൽ വിഷ്ണു ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. മഥുര, വൃന്ദാവനം തുടങ്ങിയ സ്ഥലങ്ങൾ തീർത്ഥാടകർ സന്ദർശിക്കാറുണ്ട്. ചില മന്ദിരങ്ങൾ ജന്മാഷ്ടമിക്ക് മുമ്പുള്ള ദിവസങ്ങളിൽ ഭഗവദ്ഗീത പാരായണം സംഘടി പ്പിക്കാറുണ്ട്.
പല ഉത്തരേന്ത്യൻ സമൂഹങ്ങളും രസലീല അല്ലെങ്കിൽ കൃഷ്ണലീല എന്ന പേരിൽ നൃത്ത-നാടക പരിപാടികൾ സംഘടിപ്പിക്കുന്നു. മഥുര മേഖലയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, അസം എന്നിവിടങ്ങളിലും രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുടെ ചില ഭാഗങ്ങളിലും രസലീലയുടെ പാരമ്പര്യം പ്രത്യേകിച്ചും ജനപ്രിയമാണ്.
കലാകാരന്മാരുടെ നിരവധി കൂട്ടങ്ങൾ ഇത് അവതരിപ്പിക്കുന്നു.ഈ നാടക-നൃ ത്ത നാടകങ്ങൾ ഓരോ ജന്മാഷ്ടമിക്കും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിക്കുന്നു. ആളുകൾ അവരുടെ വീടുകൾ പൂക്കളും വെളി ച്ചവും കൊണ്ട് അലങ്കരിക്കുന്നു. ഈ ദിവസം ആളുകൾ "ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃ ഷ്ണ- കൃഷ്ണ ഹരേ ഹരേ" എന്ന് ജപിക്കു ന്നു. ജന്മാഷ്ടമി ആഘോഷത്തിന് ശേഷം ദഹി ഹണ്ടി , അത് അടുത്ത ദിവസം ആഘോഷി ക്കുന്നു.
കൃഷ്ണന്റെ അർദ്ധരാത്രി ജനനത്തിനു ശേ ഷം, കുഞ്ഞ് കൃഷ്ണന്റെ രൂപങ്ങൾ കുളിപ്പിച്ച് വസ്ത്രം ധരിക്കുന്നു, തുടർന്ന് ഒരു തൊട്ടിലിൽ വയ്ക്കുന്നു. തുടർന്ന് ഭക്ഷണവും മധുര പലഹാരങ്ങളും പങ്കിടും. സ്ത്രീകൾ അവരുടെ വീടിന്റെ വാതിലിനും അടുക്കളയ്ക്കും പുറത്ത് ചെറിയ കാൽപ്പാടുകൾ വരയ്ക്കുന്നു, ഭഗവാൻ അവരുടെ വീട്ടിലേക്ക് വരുന്നു, കൃഷ്ണൻ അവരുടെ വീടുകളിലേക്ക് നടക്കുന്നതിന്റെ പ്രതീകമാണത്.
ഗുരുവായൂരിലും ,അമ്പലപ്പുഴയിലും,ആറൻമുള , പത്മനാഭസ്വാമി ,ക്ഷേത്രത്തിലും പൂർണ്ണത്ര യീശ ക്ഷേത്രത്തിലും, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, തിരുവാർപ്പ്, തൃച്ചംബരം,തെക്കൻ ചിറ്റൂർ, തൃശൂർ തിരുവമ്പാടി, നെയ്യാറ്റിൻകര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം, മാവേലിക്കര ശ്രീ കൃ ഷ്ണ സ്വാമി ക്ഷേത്രം,ഏലൂർ മേജർ നാറാണത്ത് ക്ഷേത്രം ,തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രം, ചേലാമറ്റം, രവിപുരം,ആലുവ ശ്രീകൃഷ്ണ ക്ഷേ ത്രം, കാലടി ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. ഒപ്പം ശോഭാ യാത്രകളും സംഘടിപ്പിക്കുന്നു. 6 സെപ്റ്റംബർ 2023 നാണ് ഈ വർഷം അഷ്ടമി രോഹിണി.
എഴുതിയത്:
ഡോ. പിബി രാജേഷ്
astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337