Vishu 2022 : വിഷു എന്തേ രണ്ടാം തീയതിയായി?

Web Desk   | Asianet News
Published : Apr 14, 2022, 02:15 PM IST
Vishu 2022 : വിഷു എന്തേ രണ്ടാം തീയതിയായി?

Synopsis

പുതുവർഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് വിഷുക്കണിയും മേടം ഒന്നിനാണ് ആചരിക്കുന്നത്. ചില വർഷങ്ങളിൽ ഉദയശേഷമാകും സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്.

എല്ലാവർഷവും മേടം ഒന്നാം തീയതിയാണ് നാം വിഷു ആഘോഷിക്കുന്നത്. എന്നാൽ ചില വർഷങ്ങളിൽ അത് രണ്ടാം തീയതി ആയിമാറുന്നു. പലർക്കും ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയില്ല. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാർഷിക ഉത്സവം കൂടിയാണ്. എന്നാൽ മേടം ഒന്നിന് പുതുവർഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി.

പുതുവർഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് വിഷുക്കണിയും മേടം ഒന്നിനാണ് ആചരിക്കുന്നത്. ചില വർഷങ്ങളിൽ ഉദയശേഷമാകും സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്.

 ഉദിക്കുന്ന സമയത്ത് സൂര്യൻ മീനത്തിലായിരിക്കും.അങ്ങനെ വരുന്ന വർഷങ്ങളിൽ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോൾ മീനത്തിൽ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം. അത് ഇനി കുറച്ചു കൂടി വർഷങ്ങൾക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 20 നു ആയിരുന്നു ഈ വർഷത്തെ യഥാർത്ഥ വിഷു.

വിഷു കൈനീട്ടം...

വിഷു ദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷു കൈനീട്ടം ആണ്. ഓരോരുത്തരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചാണ്  കൈനീട്ടം നൽകുന്നത്. കൊടുക്കുന്നവർക്ക് ധാരാളം കൊടുക്കാൻ ഉണ്ടാവും എന്നും കിട്ടുന്നവർക്ക് ധാരാളം പണം ലഭിക്കുമെന്നും ആണ് ഇതിന് പിന്നിലെ വിശ്വാസം.

കുട്ടികളാണ് ശരിക്കും വിഷു ആഘോഷിക്കുന്നത്.വേനലവധിക്കാലം പഴമാങ്ങയുടേയും, ചക്കയും ആഞ്ഞിലിച്ചക്കയുടേയും, വാഴപ്പഴങ്ങളുടെയും കശുമാങ്ങയുടേയും കൂടി കാലമാണ്. റംബൂട്ടാൻ മാങ്കോസ്റ്റീൻ മിറക്കിൾ ഫ്രൂട്ട് തുടങ്ങിയ പല വിദേശയിനങ്ങൾ കൂടി ഇന്ന് നമ്മുടേതായി. 

കൈനീട്ടം കഴിഞ്ഞാൽ വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവും വിഭവങ്ങൾ.വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി. വിളക്കത്ത് ഗണപതിക്ക് ഇലവെച്ച് സദ്യ തുട ങ്ങും.ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി,അവിയൽ ,എരിശ്ശേരി,കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം. മത്താപ്പൂ ,കമ്പിത്തിരി ,ഓലപ്പടക്കം ,ചക്രം ഈർക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. 

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം