weekly horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ വാരഫലം

Resmi Sreekumar   | Asianet News
Published : Feb 06, 2022, 09:36 AM ISTUpdated : Feb 06, 2022, 10:59 AM IST
weekly horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ വാരഫലം

Synopsis

2022 ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 13 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

അശ്വതി...

ഈ ആഴ്‌ചയിലെ  ഗ്രഹനില നിങ്ങളുടെ മാനസികാവസ്ഥയെ ശക്തിപ്പെടുത്തും. വാദപ്രതിവാദമുള്ള സുഹൃത്തുക്കളുമായി ഇടപഴകുന്നത് കുറയ്‌ക്കുക.പരമ്പരാഗത വിനോദങ്ങളിൽ ഏർപ്പെടും. സാമ്പത്തിക നില മെച്ചമാകും.ആരോഗ്യം ശ്രദ്ധിക്കുക.

ഭരണി...

ഇപ്പോഴത്തെ മികച്ച സമയം  പ്രയോജനപ്പെടും. നിങ്ങളെ സ്വാധീനി ച്ച വ്യക്തിയുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരമാകും. സാഹസികമായ ചില കാര്യങ്ങൾ നടത്തും.വരുമാനം ക്രമാനുഗതമായി പുരോഗമിക്കും.യാത്രകൾകൊണ്ട് പ്രതീക്ഷിച്ച നേട്ടം ഉണ്ടാകും.

കാർത്തിക...

മങ്ങിക്കൊണ്ടിരിക്കുന്ന ബിസിനസ് നിർത്തി മറ്റൊന്നു തുടങ്ങും.വിജയത്തിനുള്ള നല്ല നിർദേശം പങ്കാളിയിൽ നിന്ന് ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും പുതിയ വരുമാന മാർഗം കണ്ടെത്തും. തീർത്ഥയാത്രയിൽ പങ്കുചേരും.

രോഹിണി...

 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ട്.സംയുക്ത സംരംഭത്തിന് അവസരം കാണുന്നുണ്ട്.നിയമ പ്രശ്നങ്ങളിൽ പരിഹാരം നീണ്ടു പോകും. വിദേശത്തു കഴിയുന്നവർക്ക് അവധിയിൽ നാട്ടിൽ വരാൻ കഴിയും.

മകയിരം...

എല്ലാ മേഖലകളിലും നിങ്ങളെ സഹായിക്കാനായി ഒരു സുഹൃത്തുണ്ടാകും. നിങ്ങൾക്കറിയാവുന്നവരിൽ നിന്ന് ചില കാര്യങ്ങൾ നേടി എടുക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും ആരോഗ്യകാര്യത്തിൽ ഭയപ്പെ ടാനില്ല.

തിരുവാതിര...

കഠിനാധ്വാനത്തിനും സ്വയം അ ച്ചടക്കത്തിനും വേണ്ടിയുള്ള സമയമാണിത്. ക്ഷമയോടെ കാര്യങ്ങൾ നേരിടാൻ തയ്യാറാവുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും ആരോഗ്യം തൃപ്തി കരമാണ് .

പുണർതം...

പങ്കാളികളിൽ നിന്നുള്ള സഹായ മില്ലാതെ ലക്ഷ്യം നേടാനാകില്ല. അത് ലഭിക്കു മ്പോൾ  സ്വീകരിക്കുക. അപവാദങ്ങളും ആ രോപണങ്ങളും കേൾക്കാൻ  ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക.

പൂയം...

ചിലപ്പോൾ പങ്കാളികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. ഭാഗ്യം അനുകൂലമായ ആയ സമയമാണ് ആണ്.വൈകാരികമായ ക്ഷേമം നിലനിർത്തുന്നതിന് അഭിനന്ദനവും ആദരവുംസഹായകരമാകും. വരുമാനം ഓണം വർദ്ധിക്കും.

ആയില്യം...

സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ പുതിയ പ്രണയം ഉണ്ടാക്കും. ഇപ്പോൾ വ്യാഴം അനുകൂലമല്ല.മറ്റുള്ളവരുടെ നല്ല ഉപദേശം നിങ്ങൾ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങ ളിൽ കൂടുതൽ ശ്രദ്ധിക്കുക പുതിയ സംരംഭ ങ്ങൾക്ക് വാരം അനുകൂലമല്ല.

മകം...

ജോലി കഠിനമായിരിക്കാം പക്ഷേ അത് ആസ്വാദ്യകരമായിരിക്കും. ഒരുപക്ഷേ ഒരു പുതിയ സൗഹൃദം വളർത്തിയെടുക്കാൻ കഴിയും. തടസ്സമായി തോന്നുന്ന എന്തെങ്കിലും കാര്യങ്ങൾ പരിഹരിക്കും.സമാന ചിന്താഗതിക്കാരുമാ യി സഹകരിക്കാൻ കഴിയും.
പൂരം...

നിലവിലെ ഗ്രഹസ്ഥിതി വ്യക്തമാക്കു ന്നത് നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാൻ  സാധിക്കും എന്നാണ്.വ്യാഴത്തിന്റെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത് പല നേട്ടങ്ങ ളും ഉണ്ടാകുമെന്നാണ്. ഉദ്യോഗാർത്ഥികൾക്ക്  തൊഴിൽ ലഭിക്കും.

ഉത്രം...

നേരിടുന്നത് എന്ത് പ്രശ്‌നങ്ങളായാലും, അതെല്ലാം മറികടന്ന് മുന്നേറും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും സുഹൃത്തുക്കളുടെ ഉപ ദേശം ഗുണകരമായി തീരും. കുടുംബ ജീവിതം സന്തോഷകരമാണ്. മാധ്യമ രംഗത്ത് ശോഭി ക്കാൻ കഴിയും.

അത്തം...

വീട്ടിലെ സന്തോഷകരമായ അന്തരീ ക്ഷം മാറും.പങ്കാളികളും പ്രിയപ്പെട്ടവരും സ ഹായിക്കാൻ ഉത്സാഹം കാണിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. പുണ്യകർമ്മങ്ങളി ൽ പങ്കെടുക്കും പുതിയ ഒരു വിഷയം പഠിക്കാനായി ചേരും.

ചിത്തിര...

സുഹൃത്തുക്കളെഎല്ലാവരേയും ഒരു മിച്ച് നിർത്താൻ കഴിയും.നക്ഷത്രങ്ങൾ നിങ്ങ ളെ പുതിയ പദ്ധതിയിലേക്ക് തള്ളിവിടും. ഇത് കുതിക്കാൻ പറ്റിയ സമയമാണ്. ആരോഗ്യം തൃപ്തികരമാണ്.വരുമാനം വർദ്ധിക്കും.

ചോതി...

സൂര്യന്റെ നില വീട്ടിലെ പ്രശ്നങ്ങളെ ഒഴിവാക്കും.നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾ ക്ക് കൂടുതൽ പണം ചെലവാകും. ഉദ്യോഗാർ ത്ഥികൾ പുറത്തുകടക്കാൻ ശ്രമിക്കുക.പ്രായം ചെന്നവർക്ക് വാതരോഗം ശല്യം ചെയ്യും. പ്ര ണയിതാക്കളുടെ  വിവാഹം  നിശ്ചയിക്കും.

വിശാഖം...

വ്യാഴം കൂടുതൽ ആശ്ചര്യങ്ങൾ ന ൽകും.നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാന വർദ്ധനവ്  ലഭിക്കും.പുതിയ ബിസിനസ് ആസൂത്ര ണം ചെയ്യും.അന്യ നാട്ടിലേക്ക്  കുടിയേറാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.

അനിഴം...

ഗാർഹിക ജീവിതം സന്തോഷകരമായി മാറും. ദീർഘകാല പദ്ധതികൾ ഫലവത്താകും.നിങ്ങൾ തീർച്ചയായും തൃപ്തികരവുമായ ഒരു അവസ്ഥയിലേക്ക് മാറും.വീട് പുതുക്കി പണിയും.കൂടുതൽ തിരിച്ച് കിട്ടാനായി ഇപ്പോൾ  പണം നിക്ഷപിക്കേണ്ടി വരും.

തൃക്കേട്ട...

സാമ്പത്തിക കാര്യങ്ങളിൽ കൂടുത ൽ ശ്രദ്ധ ചെലുത്തുക.ശരിയായ അവസരങ്ങൾ കണ്ടെത്തും.ബിസിനസിൽ അധിക ലാഭം ഉണ്ടാകും.കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും .

മൂലം...

ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെന്ന് അറി ഞ്ഞുകൊണ്ട്  പ്രവർത്തിക്കാൻ കഴിയും.സ ന്തോഷ വാർത്തകൾക്കായി കാത്തിരിക്കുക. ആഘോഷങ്ങളിൽ പങ്കു ചേരും.ഉപരിപഠനത്തിന് അനുകൂലമായ സാധ്യതകൾ തെളിയും. എതിരാളികളെ ഭയപ്പെടാനില്ല.

പൂരാടം...

സാമ്പത്തിക കാര്യങ്ങളിൽ  ആശ്ചര്യ കരമാം വിധം പുരോഗതി ഉണ്ടാകും. താൽപ്പര്യങ്ങൾ കഴിയുന്നതും നിറവേറാനാകും. കഠിന മായ കാലം വിട്ടുമാറും.പുതിയ പ്രണയം നാമ്പെടുക്കും.ബിസിനസ് യാത്രകൾ ആവശ്യമാ കും.

ഉത്രാടം...

തൊഴിൽ രംഗത്ത് അനുകൂലമായ പ്രവണതകൾ ദൃശ്യമാകും.ഇത് സജീവമായ വാരമാണ്. പിണക്കങ്ങളും പരിഭവങ്ങളും പരിഹരിക്കാൻ സാധിക്കും.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.

തിരുവോണം...

സമീപകാലത്തെ സംഭവങ്ങളു ടെ ഫലമായി പലതും നേരിടാൻ കൂടുതൽ ധൈര്യം തോന്നും. ഇപ്പോൾ ഐശ്വര്യം ഉളള വാ രമാണ്. നക്ഷത്രങ്ങൾ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനെ അനുകൂലിക്കുന്നു. ബിസിനസ്സ് പദ്ധതികൾ പ്രാവർത്തികമാക്കും.

അവിട്ടം...

നിങ്ങളുടെ വലിയ പ്രതീക്ഷകൾ പൂർ ത്തീകരിക്കപ്പെടും.ശുക്രൻ വളരെ റൊമാന്റി ക്കായ കാഴ്ചപ്പാട് നൽകും.ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയെ കണ്ടു മുട്ടും.പണയ വസ്തുക്കൾ തിരിച്ചെടു ക്കാനാകും.

ചതയം...

പുതിയ ലക്ഷ്യവുമായി മുന്നോട്ട് പോ കും. വളരെ  അടുത്ത് എവിടെയെങ്കിലും യാത്ര പോകാൻ സാധ്യത ഉണ്ട്. നഷ്ടപ്പട്ട കാര്യങ്ങൾ വീണ്ടെടുക്കാൻ പദ്ധതികൾ  തയ്യാറാക്കും.കുടുംബ ജീവിതം സന്തോഷകരമാണ്.

പൂരുരുട്ടാതി...

ഗാർഹിക കാര്യങ്ങൾ ക്രമമാക്കി നടത്താനായി ശ്രമിക്കും.സ്വത്ത് സംബന്ധമാ യ വിഷയത്തിൽ ബന്ധുക്കളുമായി രമ്യതയി ലെത്തും.ബിസിനസ് ലാഭകരമാകും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും.  വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം.

ഉതൃട്ടാതി...

പുതിയ പാതയിലേക്ക് നീങ്ങുന്നതി നുമുള്ള സമയമാണ്.വിദേശ ജോലി നോക്കു ന്നവരുടെ മുന്നിൽ അവസരങ്ങളുണ്ടാകും. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

രേവതി...

പല ഗ്രഹങ്ങളും നല്ല സ്ഥാനത്താണ്.നിങ്ങളുടെ ദേഷ്യം തെറ്റായ ലക്ഷ്യത്തിലേ ക്ക് നയിക്കാതിരിക്കാൻ നോക്കുക. പലകാര്യ ങ്ങളിലും മുൻകൈ എടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും.

Read more ബുധനാഴ്ച വ്രതം എങ്ങനെയാണ് എടുക്കേണ്ടത്?

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം