
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ചിലവുകൾ അധികമാകും. യാത്രകൾക്കും യോഗം കാണുന്നു. വാഹനത്തിന് കേടുപാടുകൾ വരാം.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
മുഴുവനും ആയി കിട്ടുമെന്ന് കരുതിയിരുന്ന പണത്തിൽ ഒരു പങ്ക് കിട്ടും. സഹോദര സഹായം ലഭിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾ ആവശ്യമായി വരും. പ്രവർത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും . ഭാഗ്യമുള്ള ഒരു കാലമാണ് ഇത്. സ്വയം ചെയ്തു പലതും നേടാൻ സാധിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പഠനം ഉൾപ്പെടെ പല കാര്യങ്ങൾക്കും തടസ്സം നേരിടും. പങ്കാളിയുമായും ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാവും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
പങ്കാളിയെക്കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും സാധിക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ആഴ്ചയുടെ തുടക്കത്തിൽ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉണ്ടാവും. തീരുമാനിച്ചിരുന്ന യാത്ര മാറ്റേണ്ടിവരും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികം സ്ഥാനക്കയറ്റവും ബന്ധുക്കളുടെ സഹായവും ലഭിക്കും. ഭാഗ്യം കൊണ്ടും ചില കാര്യങ്ങൾ നടക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. പുതിയ വീട് വാങ്ങാൻ സാധിക്കും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പ്രതീക്ഷിച്ചിരുന്ന പോലെ പല കാര്യങ്ങളും നടക്കും. പങ്കാളിയെ കൊണ്ടും നേട്ടങ്ങൾ ഉണ്ടാക.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
വലിയ നേട്ടങ്ങൾ ഉണ്ടാവും. സുഹൃത്തുക്കളെ കൊണ്ടും ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)