Sri Satyanarayana Vratham : സത്യനാരായണ വ്രതം എടുക്കുന്നത് എന്തിന്?

By Dr P B RajeshFirst Published May 29, 2022, 7:20 PM IST
Highlights

ഏതുകാലത്തും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതിവിശിഷ്ടവുമായ പൂജയാണിത്. സത്യപ്രധാനമായ ഈ അനുഷ്ഠാനം നടത്തുന്നുവരോട് കൂടെ നിത്യവും മഹാലക്ഷ്മി ഉണ്ടാകും.സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭിക്കുകയും ചെയ്യും.

കലിയുഗ ആരംഭത്തിൽ സദാനന്ദൻ എന്നൊരു ബ്രാഹ്മണനെ ശ്രീനാരായണൻ വൃദ്ധരൂപത്തിൽ ദർശനം നൽകുകയും സത്യനാരായണ വ്രതം (sri satyanarayana vratham) അനുഷ്ഠിച്ചാൽ ദാരിദ്രം മാറുമെന്നു ഉപദേശിക്കുകയും. പൂജ ചെയ്തതിന്റെ ഗുണം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു എന്നാണ്  ഐതിഹ്യം.

നാരദമഹർഷി ഈ ഭൂലോക വാസികളുടെ ദുരിതങ്ങൾ കണ്ടു അതിനൊരു പരിഹാരം മഹാ വിഷ്ണുവിനോട് ചോദിച്ചപ്പോൾ സത്യനാരായണ പൂജ ചെയ്താൽ മതി എന്ന് ഉപദേശിച്ചു എന്നാണ് മറ്റൊരു കഥ. വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ വിശേഷ സന്ദർഭങ്ങളിലും മറ്റും ഈ പൂജ വീടുകളിൽ ചെയ്യാറുണ്ട്. പൂക്കളും വ്യത്യസ്ത ഫലങ്ങളും "സപാദം"(ഗോതമ്പ് നുറുക്ക് പാലിൽ വേവിച്ചു നെയ്യും പഞ്ചസാരയും,അണ്ടിപ്പരിപ്പ്,ഏലയ്ക്ക, ഉണക്കമുന്തിരി മുതലായവ ചേർത്തു വരട്ടിയ പായസം) ആണ് നിവേദ്യം. 

സത്യനാരായണ പൂജയ്ക്ക് മറ്റുളളവയിൽ നിന്നുള്ള വ്യത്യാസം പൂജയ്ക്ക് ശേഷം ഭട്ട്മാം അഥവാ പൂജാരി ഇതിന്റെ പ്രത്യേകതകളും ഗുണങ്ങളും സംസ്‌കൃതത്തിൽ വിശദീകരിക്കും എന്നതാണ്. പൂജ്‌യ്‌ക്ക്‌ പഞ്ചാമൃത അഭിഷേക വും ,അഷ്ടോത്തര പൂജയും ,സഹസ്രനാമ പൂ ജയും ചെയ്യുന്നു നുറുക്കിയ ഫലങ്ങളും "സപാദം" നിവേദ്യവും വയ്ക്കും.

Read more വീട്ടിൽ പോസിറ്റീവ് എനർജി വരാൻ ചെയ്യേണ്ടത്...

ഗണപതി,ഗൗരി ,പരമശിവൻ,നവഗ്രഹങ്ങൾ  ഇന്ദ്രൻ തുടങ്ങിയവ രെ ആവാഹിച്ചാണ് പൂജിക്കുന്നത്.പങ്കെടുക്കു ന്നവർക്കും നിവേദ്യം കഴിക്കുന്നവർക്കും ഫലം ലഭിക്കും എന്നാണ് വിശ്വാസം. 

ദക്ഷിണതാന്ത്രികവിധികളിൽ അത്യപൂർവ്വമാ യ ചടങ്ങാണ് മഹാസത്യനാരായണബലി എന്നറിയപ്പെടുന്നത് .വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി.സദാശി വമൃത്യുഞ്ജയഭാവവുംആദിനാരായണമൂർത്തീ ഭാവവും മഹാമായ ചൈതന്യവും ചേർന്ന മൂർ ത്തീ ഭാവമാണ് സത്യനാരായണ സ്വാമിയെന്നു അറിയപ്പെടുന്നത്. 

ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങൾ ലയിച്ചു ചേർന്നതാണ് ഈ ദർശനം. അതിനാ ൽ ഉപാസകർക്ക് സർവ്വാഭീഷ്ട പ്രദായകമാണ് .സർവ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സ കല ദുഖങ്ങളും മാറ്റി ആനന്ദം പ്രദാനം ചെയ്യു ന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന. 

ഏതുകാലത്തും എവിടെയും ആർക്കും അനുഷ്ടിക്കാവുന്നതും അതിവിശിഷ്ടവുമായ പൂജയാണിത്. സത്യപ്രധാനമായ ഈ അനുഷ്ഠാനം നടത്തുന്നുവരോട് കൂടെ നിത്യവും മഹാലക്ഷ്മി ഉണ്ടാകും.സകലവിധ ഐശ്വര്യങ്ങളും അവർക്ക് എന്നും ലഭിക്കുകയും ചെയ്യും.

സത്യനാരായണ പൂജയ്ക്ക് വൃതം ഉണ്ട്.ഒരു ദിവസത്തെ ഒരിക്കൽ എടുത്താണ് പൂജ ചെ യ്യുക.സന്ധ്യാസമയം ആണിതിന് വിശേഷം. കുടുംബം ബന്ധുക്കളെയും കൂടി ക്ഷണിച്ച് ഒന്നിച്ചാണ് ഈ പൂജ ചെയ്യുക. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യവും. സ്വന്തമായി വീടില്ലാത്തവർക്ക് അതിനുള്ള യോഗവും പൂജ നടത്തി ഒരുവർഷത്തിനകം ഉണ്ടാകുമെന്നാണ് പലരുടെയും അനുഭവം.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

വാരഫലം; ‌ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

click me!