Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ‌ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

വാരഫലം; ‌ഈ ആഴ്ച നിങ്ങൾക്കെങ്ങനെ

Weekly Horoscope 2022 may 29  to may 4
Author
Trivandrum, First Published May 28, 2022, 10:24 PM IST

അശ്വതി...

അവിവാഹിതരുടെ വിവാഹം നടക്കാൻ ഇടയുണ്ട്. തർക്കങ്ങളിൽ നിന്നും വാദ പ്രതിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കുക.വീട്ടിലെ അന്തരീക്ഷം ശോഭനമായിരിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. 

ഭരണി...

വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും .അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും.ശത്രു ശല്യം വർദ്ധിക്കും.മക്കളുടെ ചിലവ് കൂടും. 

കാർത്തിക...

ഉല്ലാസ യാത്രയിൽ പങ്ക് ചേരും. അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടുത്താൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് പ്രോത്സാഹനവും സഹായവും ലഭിക്കും.ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. 

രോഹിണി...

ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ വഹിക്കാനുള്ള അവസരം ലഭിക്കും.പല കാര്യങ്ങളിലും ശരിയായ തീരുമാനം എടുക്കും. എഴുത്തുകാർക്ക് അംഗീകാരങ്ങൾ ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. 

മകയിരം...

വരവിനേക്കാൾ ചെലവ് കൂടും.വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും.വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകും ആകും എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ കഴിയും. 

തിരുവാതിര...

തൊഴിൽരംഗത്ത് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.വ്യവഹാരങ്ങളിൽവിജയം നേടും. ബന്ധുവിന്റെ വിവാഹത്തിനായി പണം ചിലവഴിക്കും.യന്ത്ര സംബന്ധമായ ഇടപാടുകളിൽ ലാഭം ഉണ്ടാകും. മനക്ലേശം ഉണ്ടാവാൻ ഇടയുണ്ട്. 

പുണർതം...

സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകും.നിങ്ങൾക്ക് പൊതുവേ ഭാഗ്യമുള്ള സമയം ആയതിനാൽ എല്ലാ പ്രതി സന്ധികളും തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്. ബന്ധുക്കളെ കൊണ്ട് ചില ഉപദ്രവങ്ങൾ ഉണ്ടാവാം. 

പൂയം...

ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതു സാധിക്കും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർദ്ധിക്കും.കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായി തീരും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. 

ആയില്യം...

വീടുവിട്ടു നിൽക്കാനുള്ള അവസ്ഥ ഉണ്ടാകും.ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും.രാഷ്ട്രീയപ്രവർത്തകർക്ക് പ്രശ സ്തിയും പദവിയും ഉണ്ടാവും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ സമയമാണ്. 

മകം...

കടംകൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും.കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും.പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്.മറ്റുള്ളവരോട് മിതമായി സംസാരി ക്കാൻ ശ്രദ്ധിക്കുക. പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. 

പൂരം...

സാമ്പത്തിക പ്രയാസങ്ങൾ വന്നുചേരും. കടബാധ്യതകളും വർദ്ധിക്കാം. സ്നേഹി തരും ആയി ഉല്ലാസയാത്ര നടത്താൻ സാധ്യത യുണ്ട്. ദൂരസ്ഥലത്തുള്ളവരിൽ നിന്നും സഹായം ലഭിക്കും. പ്രവർത്തനരംഗത്ത്  അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. 

ഉത്രം...

പുതിയ വാഹനം വാങ്ങാനുള്ള യോഗം ഉണ്ട്.മന്ദഗതിയിലായിരുന്നു കർമ്മരംഗം പെട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുന്നതാണ്.സിനിമ നാടകം തുടങ്ങിയ രംഗങ്ങളിൽ ശോഭിക്കും. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. 

അത്തം...

 ഉന്നത വ്യക്തിയിൽ നിന്ന് അനുമോ ദനങ്ങളും മറ്റും ലഭിക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും.പുണ്യസ്ഥലങ്ങൾ സന്ദ ർശിക്കും. പങ്ക് കച്ചവടം ഗുണകരമായി മാറും. 

ചിത്തിര...

സന്താനങ്ങൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്.വിചാരിക്കാത്ത ഇടത്തുനിന്ന് പണം  ലഭിക്കാൻ സാധ്യതയുണ്ട്.പൊതുവേ സന്തോ ഷം തോന്നുന്നു വാരം ആണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വാക്കുതർക്ക ങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക.

ചോതി...

യുവജനങ്ങളുടെ വിവാഹം തീരുമാ നം ആകുന്നതാണ്. സാമ്പത്തികമായും ഈ വാരം അനുകൂലമാണ്. സുഖവും സമാധാന വും ഉണ്ടാവും .ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും അലസത തോന്നാൻ ഇടയുള്ള സമയമാണ്. 

വിശാഖം...

പല കാര്യങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് ആസൂത്രണം ചെയ്യാൻ സാധിക്കും . ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ കഴിയും. പ്രമാണങ്ങൾ കൈവശം വന്നു ചേരും.

അനിഴം...

ധനവും ഐശ്വര്യവും കൂടിവരും. ദൂരയാത്രകൾ ചെയ്യേണ്ടി വരും.പുതിയ വ്യക്തിക ളുമായി സൗഹൃദം സ്ഥാപിക്കും.കുടുംബത്തി ൽ ഒരു മംഗള കർമ്മം നടക്കും .ഗുണദോഷ സമ്മിശ്രമായ വാരമാണ്. 

തൃക്കേട്ട...

ദൂരയാത്രകൾ ആവശ്യമായി വന്നേ ക്കാം.വീടുപണി പൂർത്തിയാക്കാൻസാധിക്കും. ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. ആരോഗ്യനില തൃപ്തി കരമായിരിക്കും. വരാന്ത്യം അത്ര ഗുണകരമല്ല. 

മൂലം...

ഏത് വെല്ലുവിളികളെയും നേരിടാനുള്ള മനസ്സുണ്ടാകും.മാതാവിന്അസുഖങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണ്.മന്ദഗതിയിലായിരുന്നു വ്യാപാരം നല്ല പുരോഗതി കൈവരിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്നപോലെ ചെയ്തുതീർക്കാൻ കഴിയും. 

പൂരാടം...

 സഹപ്രവർത്തകരിൽ നിന്നും  സഹാ യം ലഭിക്കും. ചെറിയ യാത്രകൾ സുഖകരമായിരിക്കും .എൻട്രൻസ് ടെസ്റ്റിൽ വിജയം കൈ വരിക്കും.വീട്ടിൽ പൂജാകർമ്മങ്ങൾ നടത്താൻ ഇടവരും. വാരത്തിന്റെ ആരംഭം കൂടുതൽ ഗു ണകരമാണ്. 

ഉത്രാടം...

പുതിയ വീടോ വാഹനമോ അധീനത യിൽ വന്നുചേരും.സഹോദരിയുടെവിവാഹ നിശ്ചയംനടക്കും. തൊഴിൽരംഗത്ത് മേലധികാരികളുടെ പ്രശംസ ലഭിക്കും. രോഗബാധകൾ പിടിപെടാൻ സാധ്യതയുണ്ട്. 

തിരുവോണം...

പല കാര്യങ്ങളിലും ഇടപെടുന്ന തുകൊണ്ട് സ്വന്തം കാര്യത്തിന് സമയം കിട്ടാ തെ പോകാം.കോടതി കാര്യങ്ങളിൽ തീരുമാ നം നീണ്ടുപോകും. സഹോദരങ്ങളെ കൊണ്ട് ചില സഹായങ്ങൾ ലഭിക്കുന്നതാണ്. 

അവിട്ടം...

പലതുകൊണ്ടും ഗുണകരം ആയിട്ടു ള്ള സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെ ടും.സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. പുതിയൊരു വാഹനം കൂടി സ്വന്തമാക്കാൻ സാധിക്കും. 

ചതയം...

ഉപരിപഠനത്തിന് അവസരം ലഭിക്കു ന്ന കാലമാണിത്. ഉദ്യോഗത്തിൽ സ്ഥിരീകര ണം ലഭിക്കുന്നതാണ്.മറ്റുള്ളവർക്ക് അസൂയ തോന്നുന്ന ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വരുമാനം വർദ്ധിക്കും.പുണ്യസ്ഥ ലങ്ങൾ സന്ദർശിക്കാൻ തീരുമാനിക്കും. 

പൂരുരുട്ടാതി...

പലഭാഗത്തു നിന്നും എതിർപ്പുകൾ നേരിടേണ്ടി വരാം.ആലോചിച്ചു പ്രവർത്തിക്കാതിരുന്നാൽ  വലിയ നഷ്ടങ്ങൾ വന്നുചേരും. ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാം. പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും. 

ഉതൃട്ടാതി...

വിശിഷ്ട ആഭരണങ്ങളും വസ്ത്ര ങ്ങളും ലഭിക്കും.അസുഖം വരാനിടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പ്രവേശന പരീക്ഷയിൽ വിജയിക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരും. 

രേവതി...

പല പ്രകാരത്തിലുള്ള സഹായങ്ങൾ വന്നുചേരും.ബിസിനസ്സിൽ നിന്നുള്ള ആദായത്തിൽ വർധനവുണ്ടാകും. കൃഷിയിൽ നിന്നും  കൂടുതൽ വരുമാനം ഉണ്ടാവും. എല്ലാ രീതിയിലും ഗുണകരമായ ഒരു വാരമാണിത്.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Read more വീട്ടിൽ പോസിറ്റീവ് എനർജി വരാൻ ചെയ്യേണ്ടത്...

Follow Us:
Download App:
  • android
  • ios