ഓടുമ്പോൾ ഈ പാ‍ർട്‍സ് തകരാറിലായേക്കാം, എങ്കിൽ നിയന്ത്രണവും പോകും! 1.21 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ജാഗ്വാർ ലാൻഡ് റോവർ

Published : Aug 18, 2025, 03:13 PM IST
Range rover

Synopsis

ഫ്രണ്ട് സസ്‌പെൻഷൻ നക്കിളിലെ തകരാർ മൂലം ജാഗ്വാർ ലാൻഡ് റോവർ യുഎസിൽ 1,21,500-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. 

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) യുഎസിൽ 1,21,500-ലധികം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. കാറിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഫ്രണ്ട് സസ്‌പെൻഷൻ നക്കിളിലെ തകരാറാണ് ഈ വലിയ തിരിച്ചുവിളിക്കുള്ള കാരണം.

റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് മോഡലുകളും തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നു. തകരാർ ബാധിച്ച എല്ലാ വാഹനങ്ങളും സൗജന്യമായി പരിശോധിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ തകരാറുള്ളതായി കണ്ടെത്തുന്ന ഭാഗങ്ങൾ സൗജന്യമായി നന്നാക്കുകയോ മാറ്റി നൽകുകയോ ചെയ്യും.

ഈ വാഹനങ്ങളുടെ അലുമിനിയം ഫ്രണ്ട് സസ്‌പെൻഷൻ നക്കിൾ പൊട്ടാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പറഞ്ഞു. ഈ ഭാഗം മുൻ ചക്രത്തെ ബ്രേക്ക് അസംബ്ലിയുമായും മറ്റ് പ്രധാന ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്നു. വാഹനമോടിക്കുമ്പോൾ ഈ ഭാഗം തകരാറിലായാൽ, വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടമായേക്കാം. ഈ തകരാർ ഉയർന്ന വേഗതയിൽ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. 2025 ജൂണിൽ ഏകദേശം 91,856 വാഹനങ്ങളിൽ എൻഎച്ച്ടിഎസ്എ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ മുൻവശത്തെ സ്റ്റിയറിംഗ് നക്കിൾ പൊട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം ഡിമാൻഡ് കുറവിന്‍റെയും യുഎസ് താരിഫുകളുടെയും ആഘാതം ജെഎൽആർ ഇതിനകം തന്നെ നേരിടുന്ന സമയത്താണ് ഈ തിരിച്ചുവിളി. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ സംയോജിത അറ്റാദായം 4,003 കോടി രൂപയായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 62.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജെഎൽആറിന്റെ വരുമാനം 9.2% കുറഞ്ഞ് 6.6 ബില്യൺ പൗണ്ടായി. വിൽപ്പനയിലെ കുറവ്, താരിഫുകളുടെ ആഘാതം, പഴയ ജാഗ്വാർ മോഡലുകളുടെ ഘട്ടം ഘട്ടമായുള്ള നിർത്തലാക്കൽ എന്നിവയാണ് ഇതിന് കാരണമെന്ന് കമ്പനി പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ