ജിക്സര്‍ 155 ഇന്ത്യയിലെത്തി

By Web TeamFirst Published Jul 13, 2019, 4:39 PM IST
Highlights

ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയിലെത്തി

ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുതിയ ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയിലെത്തി. മുന്‍മോഡലിനെക്കാള്‍ കൂടുതല്‍ അഗ്രസീവ് ഭാവത്തിലുള്ള ഡിസൈന്‍ പുതിയ ജിക്സറിന് 1 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില. 

മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനില്‍ പുതിയ ജിക്സര്‍ 155 ലഭ്യമാകും.  

ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ജിക്സറിലെ പ്രധാന മാറ്റങ്ങള്‍. 

15 എംഎം വീതിയും 5 എംഎം ഉയരവും പുതിയ ജിക്സറിന് കൂടുതലുണ്ട്. നീളം 30 എംഎം കുറഞ്ഞു. 5 എംഎം വീല്‍ബേസും വര്‍ധിച്ചു. പുതിയ മോഡലിന് നാല് കിലോഗ്രാം ഭാരവും കൂടുതലുണ്ട്.

12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

click me!