പുത്തന്‍ ബിഎംഡബ്ല്യു GS 310 മോഡലുകള്‍ ഒക്ടോബര്‍ 8ന് എത്തും

By Web TeamFirst Published Sep 30, 2020, 3:16 PM IST
Highlights

ജര്‍മ്മന്‍ ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്-VI GS 310 ഇരട്ടകൾ  ഒക്ടോബർ 8-ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. 

ജര്‍മ്മന്‍ ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്-VI GS 310 ഇരട്ടകൾ  ഒക്ടോബർ 8-ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുമ്പായി പുത്തൻ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളുടെ ബുക്കിങ് ബിഎംഡബ്ള്യു മോട്ടോറാഡ് ആരംഭിച്ചു കഴിഞ്ഞു. 50,000 രൂപ ടോക്കൺ തുക നൽകി അടുത്തുള്ള ബിഎംഡബ്ള്യു മോട്ടോറാഡ് ഡീലർഷിപ്പുകളിൽ നിന്നും ജി 310 ബൈക്കുകൾ ബുക്ക് ചെയ്യാം. 

റോഡ്സ്റ്റർ മോഡൽ ആയ ജി 310 ആറിന് 2.99 ലക്ഷവും അഡ്വഞ്ചർ മോഡൽ ആയ ജി 310 ജിഎസ്സിന് 3.49 ലക്ഷവുമാണ് ബിഎസ്4 എക്‌സ്-ഷോറൂം വില. എന്നാൽ പുതുക്കിയ GS 310 R, G 310 GS മോഡലുകൾക്ക് 20,000 മുതൽ 25,000 രൂപ വരെ വിലക്കുറവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50,000 രൂപയാണ് ബുക്കിങ് തുക. 

പുതിയ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 9,700 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,700 ആർ‌പി‌എമ്മിൽ 27.3 എൻ‌എം ടോർക്കും തന്നെയാണ് നിർമിക്കുക എന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ്സിന്റെ അപ്പാച്ചെ RR 310 ഇതേ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. അപ്പാച്ചെ RR 310ന് റൈഡിങ് മോഡുകൾ പുത്തൻ അപ്ഡേറ്റിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.

ജി 310 മോഡലുകളിലും ഈ റൈഡിങ് മോഡുകൾ ഇടം പിടിച്ചേക്കും. റെയിൻ, അർബൻ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് മോഡുകളാണുണ്ടാകുക. റോഡ്സ്റ്റർ മോഡൽ ആയ ജി 310 ആറിന് 2.99 ലക്ഷവും അഡ്വഞ്ചർ മോഡൽ ആയ ജി 310 ജിഎസ്സിന് 3.49 ലക്ഷവുമാണ് ബിഎസ്4 എക്‌സ്-ഷോറൂം വില.  2018 ജൂലായിലാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള മോഡലുകളായ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം. 

click me!