പുത്തന്‍ ട്യൂസോണ്‍ ഉടനെത്തും, ആകാംക്ഷയില്‍ വാഹനലോകം

By Web TeamFirst Published Jul 6, 2020, 5:34 PM IST
Highlights

ഈ മാസം 14-നാണ് പുത്തൻ ട്യൂസോൺ ഇന്ത്യയിൽ വിപണിയിലേക്ക് എത്തുക

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ എസ്‍യുവി ട്യൂസോണിന്‍റെ പുതിയ പതിപ്പിനെ രാജ്യത്തെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016ല്‍ ആദ്യം നിരത്തിലെത്തിയ ട്യൂസോൺ എസ്‌യുവിയുടെ പുതിയ മോഡലിനെ 2018-ലെ ന്യൂയോർക്ക് ഓട്ടോ ഷോയിലാണ് ആഗോള വിപണിക്കായി കമ്പനി അവതരിപ്പിച്ചത് . പുത്തൻ ട്യൂസോൺ അതെ വർഷം തന്നെ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2020 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് പുത്തൻ ട്യൂസോൺ ഇന്ത്യയിൽ എത്തിയത്.

തുടർന്ന് വാഹനം 2020 ഏപ്രിൽ വില്പനക്ക് എത്തും എന്ന് കരുതിയിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലോഞ്ച് നീട്ടിക്കൊണ്ടുപോയി. ഒടുവിൽ മാസങ്ങൾ വൈകി പുത്തൻ ഹ്യുണ്ടായ് ട്യൂസോൺ വിപണിയിലേക്ക് എത്തുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ഈ മാസം 14-നാണ് പുത്തൻ ട്യൂസോൺ ഇന്ത്യയിൽ വിപണിയിലേക്ക് എത്തുക. ബിഎസ്6 പാലിക്കുന്ന 2.0-ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളായിരിക്കും പുത്തൻ ട്യൂസോണിന്‍റെ ഹൃദയം. 155 എച്ച്പി പവറും 192 എൻഎം ടോർക്കും പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 185 എച്ച്പി പവറും 400 എൻഎം ടോർക്കും നൽകും. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. GL, GLS എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളിൽ വില്പനക്കെത്തുന്ന പുത്തൻ ഹ്യുണ്ടായ് റ്റ്യുസോണിന് ഇപ്പോഴുള്ള മോഡലിനേക്കാൾ (18.76 ലക്ഷം മുതൽ 27 ലക്ഷം വരെ) വിലകൂടുതൽ പ്രതീക്ഷിക്കാം.

പുത്തൻ ഹ്യുണ്ടായ് കാറുകളിലെ സ്ഥിരം സാന്നിധ്യമായ കാസ്‍കേഡിങ് ഗ്രിൽ ആണ് പുറംമോടിയിലെ പ്രധാനമാറ്റം. ഇപ്പോൾ വില്പനയിലുള്ള മോഡലിന്റെ 3 സ്ലാറ്റിന് പകരം ക്രോമിന്റെ ധാരാളിത്തമുള്ള പുത്തൻ ഗ്രില്ലിൽ 4 സ്ലാറ്റ് ഗ്രിൽ പാറ്റേൺ ആണ്. ഇതോടൊപ്പം ഷാർപ്പായ ഹെഡ്ലൈറ്റുകളും എൽ-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിങ് എന്നിവ മുൻവശത്തിന് പുത്തൻ ലുക്ക് നൽകുന്നു.

പരിഷ്ക്കരിച്ച ഡാഷ്ബോർഡിന് നടുവിലായുള്ള ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. ഈ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയോടെയാണ് വാഹനം എത്തുന്നത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട്-പാസഞ്ചർ സീറ്റ് ക്രമീകരണം എന്നിവയും പുതിയ പതിപ്പിനെ വേറിട്ടതാക്കുന്നു. 

ഡ്യുവൽ ടോൺ ഇന്റീരിയർ തീമിന് മാറ്റമില്ലെങ്കിലും പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലെതർ സീറ്റുകൾ എന്നിവ ഉൾവശത്തിന് പുതുമ നൽകും. രണ്ടാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിംഗ്, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍  വാഹനത്തിലുണ്ട്. 

പുത്തൻ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വശങ്ങളിലെ മുഖ്യ ആകർഷണം. പിൻഭാഗത്ത് ടെയിൽ ലൈറ്റിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തി കൂടുതൽ‌ ആകർഷണീയമാക്കിയിട്ടുണ്ട്. ബമ്പറിൽ നിന്ന് റിഫ്ലക്ടറുകൾ ടെയിൽ‌ഗേറ്റിലേക്ക് നീങ്ങിയതാണ് മറ്റൊരു വ്യത്യാസം.

എംജി ഹെക്ടർ, ജീപ്പ് കോമ്പസ്സിന്, ടാറ്റ ഹരിയർ തുടങ്ങിയ എസ്‌യുവികൾ ആയിരിക്കും പുത്തൻ ട്യൂസോണിന്‍റെ എതിരാളികൾ.  

click me!