2020 നിഞ്ച ഇസഡ്എക്‌സ്-14ആര്‍ ബുക്കിംഗ് തുടങ്ങി

Published : Oct 20, 2019, 12:32 PM IST
2020 നിഞ്ച ഇസഡ്എക്‌സ്-14ആര്‍ ബുക്കിംഗ് തുടങ്ങി

Synopsis

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2020 മോഡല്‍ നിഞ്ച ഇസഡ്എക്‌സ്-14ആറിന്‍റെ ബുക്കിംഗ് തുടങ്ങി.

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2020 മോഡല്‍ നിഞ്ച ഇസഡ്എക്‌സ്-14ആറിന്‍റെ ബുക്കിംഗ് തുടങ്ങി. 19.70 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 

മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക്/ഗോള്‍ഡന്‍ ബ്ലേസ്ഡ് ഗ്രീന്‍ എന്ന പുതിയ കളര്‍ സ്‌കീമിലാണ് വാഹനം എത്തുന്നത്. മുന്‍ഗാമിയില്‍ പച്ച നിറത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. 2020 മോഡലിന്റെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ കൂടുതല്‍ കറുപ്പ് നിറം കാണാം. വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റമില്ല. 1,441 സിസി, 4 സിലിണ്ടര്‍ എന്‍ജിനാണ് ഹൃദയം. ഈ മോട്ടോര്‍ 210 എച്ച്പി കരുത്തും (റാം എയര്‍ സഹിതം) 158.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്