റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിച്ചു

By Web TeamFirst Published May 24, 2020, 2:21 PM IST
Highlights

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ജനപ്രിയ വാഹനം ക്യാപ്‌ചറിന്‍റെ ഫെയ്‌‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചു. 

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ജനപ്രിയ വാഹനം ക്യാപ്‌ചറിന്‍റെ ഫെയ്‌‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചു. പുതുക്കിയ മോഡൽ റഷ്യന്‍ വിപണിയിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ക്രോം അലങ്കാരങ്ങൾ ഇപ്പോൾ മുൻ ഗ്രില്ലിന് ഷാർപ്പ് രൂപം നൽകുന്നു. പുതിയ കളർ ഓപ്ഷനുകളിൽ ബോഡി തിളക്കമുള്ള നീല നിറത്തിലുള്ള ഷേഡും സിൽവർ നിറമുള്ള മേൽക്കൂരയും ഉൾപ്പെടുന്നു. പുതിയ ജോമെട്രി രൂപകൽപ്പനയിലാണ് 17 ഇഞ്ച് അലോയ് വീലുകൾ.

1.6 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇപ്പോൾ 1.3 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ലഭിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മുമ്പത്തെപ്പോലെ ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

പഴയതിനേക്കാൾ ഒരിഞ്ച് വലുതാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. റിയർ സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫംഗ്ഷൻ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, എട്ട് നിറങ്ങളുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന മൂഡ് ലൈറ്റിംഗ് എന്നിവ റെനോ ചേർത്തു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തില്‍ ഉണ്ട്. 

click me!